Advertisement

ഇൻട്ര സ്ക്വാഡ് മാച്ച്: ഋഷഭ് പന്തിനു സെഞ്ചുറി; ബൗളിംഗിൽ തിളങ്ങി ഇഷാന്ത് ശർമ്മ

June 12, 2021
2 minutes Read
Rishabh Ishant intra squad

ലോക ചാമ്പ്യൻഷിപ്പ് ഫൈനലിലായി ഇംഗ്ലണ്ടിലെത്തിയ ഇന്ത്യൻ ടീം ഇരു ടീമുകളായി തിരിഞ്ഞ് ഏറ്റുമുട്ടിയപ്പോൾ തിളങ്ങി ഋഷഭ് പന്ത്. ഇൻട്ര സ്ക്വാഡ് മാച്ചിൽ സെഞ്ചുറിയുമായാണ് പന്ത് താരമായത്. 94 പന്തുകളിൽ 121 റൺസെടുത്ത് പുറത്താവാതെ നിന്ന പന്താണ് ടോപ്പ് സ്കോറർ ആയത്. ശുഭ്മൻ ഗിലും (85) മികച്ച സ്കോർ നേടി. ബൗളിംഗിൽ 3 വിക്കറ്റ് വീഴ്ത്തിയ ഇഷാന്ത് ശർമ്മയാണ് തിളങ്ങിയത്.

ജൂൺ 18നാണ് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ ആരംഭിക്കുന്നത്. ഇംഗ്ലണ്ടിലെ സതാംപ്ടണിലാണ് മത്സരം. ജൂൺ 23 റിസർവ് ഡേ ആയിരിക്കും. കളി സമനിലയിൽ പിരിഞ്ഞാൽ രണ്ട് ടീമിനേയും വിജയിയായി പ്രഖ്യാപിക്കും. ​ഗ്രേഡ് 1 ഡ്യൂക്ക് ബോളാണ് മത്സരത്തിന് ഉപയോ​ഗിക്കുക. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൻറെ ഫൈനലിന് ശേഷം ഇംഗ്ലണ്ടിനെതിരെ അഞ്ച് ടെസ്റ്റുകൾ ടീം ഇന്ത്യ കളിക്കും. ട്രെൻഡ് ബ്രിഡ്‌ജിൽ ഓഗസ്റ്റ് നാലിനാണ് ആദ്യ മത്സരം. ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലും ഇംഗ്ലണ്ട് പരമ്പരയ്‌ക്കുമായി സമാന സ്‌ക്വാഡിനെയാണ് ബിസിസിഐ അയക്കുന്നത്.

Story Highlights: Rishabh Pant Ishant Sharma lead the charts in India’s intra-squad practice match

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top