Advertisement

പാവറട്ടി കസ്റ്റഡി മരണം; സസ്‌പെൻഷനിലായിരുന്ന ഉദ്യോഗസ്ഥരെ തിരിച്ചെടുത്തു

June 12, 2021
1 minute Read

കസ്റ്റഡി മരണക്കേസിൽ സസ്‌പെൻഷനിലായിരുന്ന എക്‌സൈസ് ഉദ്യോഗസ്ഥരെ സർവീസിൽ തിരിച്ചെടുത്തു. തൃശൂർ ജില്ലയിൽ പാവറട്ടിയിൽ 2019ൽ നടന്ന എക്‌സൈസ് കസ്‌ററഡി മരണവുമായി ബന്ധപ്പെട്ടതാണ് കേസ്. സംഭവത്തിൽ സിബിഐ കുറ്റക്കാരെന്ന് കണ്ടെത്തിയ എക്‌സൈസ് ഉദ്യോഗസ്ഥരെയാണ് തിരിച്ചെടുത്തത്.

തൃശൂർ സ്വദേശി രഞ്ജിത്തിനെ കസ്റ്റഡിയിൽ മർദ്ദിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്. ഉമ്മർ, അനൂപ് കുമാർ, അബ്ദുൾ ജബ്ബാർ എന്നിവരുൾപ്പെടെ എട്ട് ഉദ്യോഗസ്ഥരുടെ സസ്‌പെൻഷനാണ് പിൻവലിച്ചിരിക്കുന്നത്.

Story Highlights: suspension withdraw

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top