ചൈനയിലെ വവ്വാലുകളിൽ കൊറോണ വൈറസ്; കണ്ടെത്തിയത് 24ഇനം വൈറസുകൾ

ചൈനയിലെ ഷാൻടോങ് യൂണിവേഴ്‌സിറ്റിയിലെ ഗവേഷകരാണ് വവ്വാലുകളിലെ പുതിയ 24 ഇനം കൊറോണ വൈറസുകളെ കണ്ടെത്തിയത്. കൊവിഡ് 19 രോഗവ്യാപനത്തിന് കാരണമായ സാർസ് കോവ് 2 വൈറസുമായി ഏറെ സാമ്യമുള്ള വൈറസുകളും ഇതിലുണ്ട്. വവ്വാലുകളിലെ കൊറോണ വൈറസ് വ്യാപനത്തെ കുറിച്ച് ഗവേഷകർ പഠനം നടത്തി വരികയാണ്.
2019ൽ വുഹാനിലെ വവ്വാലുകളിൽ നിന്നാണ് വൈറസ് പടർന്നതെന്ന് ചൈന വാദിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായാണ് വവ്വാലുകളിലെ വൈറസിനെ കുറിച്ച് പഠനം നടത്തുന്നത്. ഇന്ത്യയിൽ കൊവിഡിന്റെ ആദ്യവകഭേദത്തിനെതിരെയുള്ള പ്രതിരോധശേഷിയെ കുറിച്ച് വെല്ലൂർ സിഎംസിയിൽ നടന്ന പഠനം കൂടുതൽ കണ്ടെത്തലുകൾ നടത്തിയിട്ടുണ്ട്. വാക്‌സിൻ എടുത്തവർക്ക് രോഗം ബാധിച്ചാലും ആശുപത്രിയിൽ ചികിത്സ തേടേണ്ട സ്ഥിതി 23 ശതമാനം മാത്രമാണ്. കൃത്രിമ ഓക്‌സിജൻ ആവശ്യമായി വരുന്ന അവസ്ഥയിലേക്ക് എത്തുന്നതിനുളള സാധ്യത എട്ട് ശതമാനവും തീവ്രപരിചരണം വേണ്ടത് ആറ് ശതമാനമാണെന്നും പഠനങ്ങൾ കണ്ടെത്തിയിട്ടുണ്ട്.
Story Highlights: covid virus in bat
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here