30
Jul 2021
Friday

ഇന്ത്യക്കാർക്ക് തൊഴിൽ വിസ അനുവദിക്കുന്നത് ബഹ്‌റൈൻ താത്ക്കാലികമായി നിർത്തിവെച്ചു

ഇന്ത്യക്കാർക്ക് പുതിയ തൊഴിൽ വിസകൾ അനുവദിക്കുന്നത് ബഹ്‌റൈൻ താത്ക്കാലികമായി നിർത്തലാക്കി. രാജ്യത്തിന് പുറത്തുള്ളവർക്കും റെഡ് ലിസ്റ്റിൽ ഉൾപ്പെട്ട സ്ഥലങ്ങളിൽ നിന്നുമുള്ള വ്യക്തികൾക്കാണ് തൊഴിൽ വിസ നൽകുന്നത് അനിശ്ചിതകാലത്തേക്ക് ബഹ്‌റൈൻ നിർത്തലാക്കിയതെന്ന് ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റിയുടെ പ്രതിനിധി അറിയിച്ചു. ഇന്ത്യ ഉൾപ്പെടെ ആറ് രാജ്യങ്ങളാണ് റെഡ് ലിസ്റ്റിൽ ഉള്ളത്.

ഇന്ത്യയ്ക്ക് പുറമേ പാകിസ്ഥാൻ, ബംഗ്ലാദേശ്, ശ്രീലങ്ക, നേപ്പാൾ, വിയറ്റ്നാം എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കും തൊഴിൽ വിസ നൽകുന്നത് ബഹറൈന്‍ നിർത്തിവെച്ചിട്ടുണ്ട്. ഈ രാജ്യങ്ങളിലെ കൊവിഡ് സ്ഥിതിഗതികൾ നിയന്ത്രണ വിധേയമായ ശേഷമേ വിസ നൽകൽ പുനഃരാരംഭിക്കൂ.

കൊവിഡ് പോരാട്ടത്തില്‍ അണിചേരുകയാണ് ഫ്‌ളവേഴ്‌സും ട്വന്റിഫോര്‍ ന്യൂസും
COVID WAR 24X7 എന്ന ക്യാമ്പെയിനിലൂടെ. ഇത് ഒരു യുദ്ധമാണ്. വിജയം മാത്രം ലക്ഷ്യംവെച്ചുകൊണ്ട് നമ്മള്‍ ഒരുമിച്ചു നയിക്കുന്ന യുദ്ധം.

Doctor In | Covid Warriors | Stay Home Creative Challenge | Perfect Ok Photography Award | Inspire The Idea Bank

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top