ധാക്ക പ്രീമിയർ ലീഗിലെ അമ്പയറിങ് പിഴവുകൾ; അന്വേഷണം പ്രഖ്യാപിച്ച് ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ്

ധാക്ക പ്രീമിയർ ലീഗിലെ അമ്പയറിങ് പിഴവുകളുമായി ബന്ധപ്പെട്ട് ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് അന്വേഷണം പ്രഖ്യാപിച്ചു. കഴിഞ്ഞ ദിവസം അമ്പയർക്കെതിരെ കയർത്ത ബംഗ്ലാദേശ് ഓൾറൗണ്ടർ ഷാക്കിബുൽ ഹസനെ ബിസിബി മൂന്ന് മത്സരങ്ങളിൽ നിന്ന് വിലക്കിയിരുന്നു. ഇതിനു പിന്നാലെ, അമ്പയറിങ് മോശമായിരുന്നു എന്ന് പല ഇടങ്ങളിൽ നിന്നും ആരോപണമുയർന്നു. ഇതേ തുടർന്നാണ് ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് അന്വേഷണം പ്രഖ്യാപിച്ചത്.
“ഷാക്കിബിൻ്റെ പെരുമാറ്റം രാജ്യാന്തര തലത്തിൽ ചർച്ചയായി. ലോകത്തിൻ്റെ പല ഭാഗത്തു നിന്നും എന്നെ ആളുകൾ വിളിക്കുന്നു. അത് ബംഗ്ലാദേശിനു തന്നെ നാണക്കേടാണ്. ഇതിനൊരു തീരുമാനം ആകാതെ ആഭ്യന്തര മത്സരങ്ങൾ കളിക്കുന്നതിൽ പോലും കാര്യമില്ല.”- ബിസിബി ചീഫ് നസ്മുൽ ഹസൻ പറഞ്ഞു.
അപ്പീൽ ചെയ്തിട്ട് വിക്കറ്റ് നൽകാതിരുന്നതിനെ തുടർന്ന് സ്റ്റമ്പ് ചവിട്ടിത്തെറിപ്പിച്ചും അമ്പയറോട് കയർത്തുമാണ് ഷാക്കിബ് വിവാദങ്ങളിൽ ഇടം പിടിച്ചത്. രണ്ട് തവണയാണ് ഷാക്കിബ് ഇത്തരത്തിൽ പ്രതികരിച്ചത്.
Story Highlights: BCB to investigate biased umpiring allegations in DPL
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here