‘ഒരേ ഭൂമി, ഒരു ആരോഗ്യം’: ജി7 ഉച്ചകോടിയിൽ നിർദേശവുമായി പ്രധാനമന്ത്രി

ജി 7 ഉച്ചകോടിയില്‍ നിര്‍ദേശവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. മഹാമാരി നേരിടുന്നതില്‍ ലോകരാജ്യങ്ങള്‍ക്കിടയില്‍ ഐക്യം വേണമെന്നും ‘ഒറ്റ ഭൂമി, ഒരു ആരോഗ്യം’, എന്ന മുദ്രാവാക്യം അംഗീകരിക്കണമെന്നും മോദി പറഞ്ഞു. കൊവിഡ് രണ്ടാം തരംഗത്തിൽ ജി7 രാജ്യങ്ങളും മറ്റ് അതിഥി രാഷ്ട്രങ്ങളും ഇന്ത്യയ്ക്കു നൽകിയ പിന്തുണയ്ക്കു പ്രധാനമന്ത്രി നന്ദി പറഞ്ഞു.
കൊവിഡ് പോരാട്ടത്തില്‍ രാജ്യത്തെ എല്ലാ മേഖലയും ഒത്തൊരുമിച്ച് പോരാടിയെന്നും അദ്ദേഹം പറഞ്ഞു. ജനുവരി-മെയ് മാസക്കാലയളവില്‍ കൊവിഡ് ബാധിച്ച് ഇന്ത്യയില്‍ രണ്ട് ലക്ഷം ആളുകളാണ് മരിച്ചത്. യുഎസ്, കാനഡ തുടങ്ങിയ രാജ്യങ്ങള്‍ ഓക്‌സിജന്‍ സിലിണ്ടറുകള്‍ അടക്കം നല്‍കി ഇന്ത്യയെ കൊവിഡ് പോരാട്ടത്തില്‍ സഹായിച്ചു.
ജി7 ഉച്ചകോടിയുടെ അവസാന ദിവസമായ ഇന്നു രണ്ടു സെഷനുകളിൽ പ്രധാനമന്ത്രി സംസാരിക്കും. ഇന്ത്യ, ഓസ്ട്രേലിയ,ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളാണ് ജി7 രാഷ്ട്രങ്ങൾക്കു പുറമേ ഉച്ചകോടിയിൽ അതിഥികളായി പങ്കെടുക്കുന്നത്.
Story Highlights: G7 Summit – PM Narendra Modi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here