Advertisement

ഡീസൽ അന്തർവാഹിനി നിർമ്മാണ പദ്ധതി; ഇന്ത്യൻ നാവികസേനയുടെ കരുത്ത്

June 13, 2021
1 minute Read

ഡീസൽ അന്തർവാഹിനികൾ തദ്ദേശീയമായി നിർമിക്കാനുള്ള പദ്ധതിക്കു തുടക്കം.
43,000 കോടി രൂപ മുതൽ മുടക്കിൽ 6 ഡീസൽ അന്തർ വാഹിനികളാണ് നിർമ്മിക്കുക. കേന്ദ്രപ്രതിരോധ മന്ത്രി രാജ്നാഥ് സിങ് അധ്യക്ഷനായ ഡിഫൻസ് അക്വിസിഷൻ കൗൺസിൽ(ഡിഎസി) അംഗീകാരം നൽകുമ്പോൾ നാവികസേനയുടെ 2 പതിറ്റാണ്ടിലേറെയായുള്ള സ്വപനം കൂടിയാണ് യാഥാർഥ്യമാകുന്നത്.

വിദേശ കമ്പനികളുടെ സഹായത്തോടെ ഇന്ത്യയിലാണു പദ്ധതി പൂർത്തിയാക്കുകയെന്നതാണ് പ്രധാന സവിശേഷത. അത്യാധുനിക സെൻസറുകൾ, ആയുധങ്ങൾ എന്നിവയെല്ലാം ഉൾപ്പെടുന്ന പുതിയ അന്തർവാഹിനികളിൽ ‌അതിനൂതന എയർ ഇൻഡിപെൻഡന്റ് പ്രൊപ്പൽഷൻ(എഐപി) സംവിധാനമാകും ഉപയോഗിക്കുക. ഇവയെല്ലാം ഇന്ത്യയിൽ തന്നെയാകും നിർമിക്കുക. നയതന്ത്ര പങ്കാളിത്ത മാതൃകയുടെ കീഴിൽ അംഗീകാരം ലഭിക്കുന്ന ആദ്യ പദ്ധതിക്കു ‘മെയ്ക്ക് ഇൻ ഇന്ത്യ’യുടെ കീഴിലെ ഏറ്റവും വലിയ സംരംഭവുമായി മാറും.

Story Highlights: India is Going to Manufacture Indigenous Diesel Submarines

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top