Advertisement

മുട്ടിൽ മരം മുറി കേസ് : ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് കെ.സുധാകരൻ

June 13, 2021
Google News 1 minute Read
k sudhakaran statement on kpcc

മുട്ടിൽ മരം മുറി കേസിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്ന് കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ. സർക്കാരിനോട് പ്രതിബദ്ധതയുള്ള ഏജൻസി അന്വേഷിച്ചാൽ സത്യം പുറത്ത് വരില്ലെന്നും സർക്കാരിന്റെ ഒത്താശയോടു കൂടിയാണ് വനംകൊള്ള നടന്നതെന്നും സുധാകരൻ ആരോപിച്ചു.

അതേസമയം, കെപിസിസി പുനഃസംഘടനാ വിഷയത്തിലും കെ.സുധാകരൻ പ്രതികരിച്ചു. കെപിസിസി പുനഃസംഘടനയിൽ പ്രവർത്തകരുടെ വികാരം മാനിച്ച് തീരുമാനമെടുക്കുമെന്ന് കെ.സുധാകരൻ അറിയിച്ചു. പ്രവർത്തകർ കാര്യങ്ങൾ മനസിലാക്കി കൂടെ നിൽക്കുമെന്നും കെപിസിസി അധ്യക്ഷൻ പ്രതികരിച്ചു.

രമ്യ ഹരിദാസിന് നേരെയുണ്ടായ അതിക്രമത്തിൽ പൊലീസ് അന്വേഷിച്ച് നടപടിയെടുക്കണമെന്ന് കെ. സുധാകരൻ പ്രതികരിച്ചു. സിപിഐഎമ്മിൽ നിന്ന് മറ്റൊന്നും പ്രതീക്ഷിക്കുന്നില്ലെന്നും ഒരു രാഷ്ട്രീയ പാർട്ടിയുടെ അധ:പതനമാണിതെന്നും കെ.സുധാകരൻ പറഞ്ഞു. രമ്യാ ഹരിദാസിനെ നിശബ്ദയാക്കാമെന്ന് കരുതേണ്ടെന്നും കെ.സുധാകരൻ പറഞ്ഞു.

Story Highlights: k sudhakaran statement on kpcc

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here