Advertisement

കഴക്കൂട്ടം എലവേറ്റഡ് ഹൈവേ 2022 ഏപ്രിലിനകം: മന്ത്രി മുഹമ്മദ് റിയാസ്

June 13, 2021
0 minutes Read

കഴക്കൂട്ടം എലവേറ്റഡ് ഹൈവേ നിർമാണം 2022 ഏപ്രിലിനകം പൂർത്തിയാക്കുമെന്ന് പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസ്. പദ്ധതിയുടെ നിർമാണ പുരോഗതി മന്ത്രി സ്ഥലത്തെത്തി വിലയിരുത്തി.

എലവേറ്റഡ് ഹൈവേയുടെ 60 ശതമാനം പ്രവൃത്തികൾ പൂർത്തിയായിട്ടുണ്ട്. പദ്ധതി സമയബന്ധിതമായി പൂർത്തിയാക്കാൻ എല്ലാ മാസവും കടകംപള്ളി സുരേന്ദ്രൻ എം.എൽ.എയുടെ നേതൃത്വത്തിൽ അവലോകന യോഗം ചേരും. ആവശ്യമെങ്കിൽ മന്ത്രിതല യോഗങ്ങളും വിളിച്ചു ചേർക്കും. ടാർഗറ്റ് അനുസരിച്ച് ഓരോ പ്രവൃത്തിയും പൂർത്തീകരിക്കുന്നുണ്ടോ എന്നു കർശനമായി നിരീക്ഷിക്കുമെന്നും മന്ത്രി പറഞ്ഞു.

സർവീസ് റോഡ് നിർമാണം ഉടൻ പൂർത്തിയാക്കും. മഴക്കാലത്ത് വെള്ളക്കെട്ട് പരിഹരിക്കാനുള്ള നടപടി ആലോചിക്കാൻ എം.എൽ.എയുടെ നേതൃത്വത്തിൽ കോർപ്പറേഷൻ അധികൃതരെക്കൂടി ഉൾപ്പെടുത്തി യോഗം വിളിക്കും. ഗർഡറുകൾ സ്ഥാപിക്കുന്ന ഘട്ടത്തിൽ ട്രാഫിക് നിയന്ത്രണം ഏർപ്പെടുത്താൻ പൊലീസിനെ ചുമതലപ്പെടുത്തി.

നിർമാണ പുരോഗതി വിലയിരുത്തിയ ശേഷം അവലോകന യോഗവും ചേർന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top