Advertisement

മിൽഖ സിംഗിന്റെ ഭാര്യ നിർമൽ കൗർ കൊവിഡ് ബാധിച്ച് മരിച്ചു

June 13, 2021
Google News 2 minutes Read
Nirmal Kaur Milkha dies

ഇതിഹാസ സ്പ്രിൻ്റർ മിൽഖ സിംഗിൻ്റെ ഭാര്യയും ഇന്ത്യയുടെ മുൻ വോളിബോൾ ക്യാപ്റ്റനുമായ നിർമൽ കൗർ കൊവിഡ് ബാധിച്ച് മരിച്ചു. കൊവിഡ് ബാധിച്ച് മൂന്ന് ആഴ്ചയായി ചികിത്സയിലായിരുന്നു. 85കാരിയായ നിർമൽ മൊഹാാലിയിലെ ഫോർട്ടിസ് ആശുപത്രിയിലാണ് മരണത്തിനു കീഴടങ്ങിയത്. വൈകിട്ട് 4 മണിക്കായിരുന്നു മരണം. ആശുപത്രിയിൽ പ്രവേശിപ്പിച്ചതിനു പിന്നാലെ നിർമലിൻ്റെ ആരോഗ്യനില വഷളായിരുന്നു. മിൽഖ സിംഗ് നിലവിൽ കൊവിഡ് ബാധിച്ച് ഐസിയുവിൽ ചികിത്സയിലാണ്.

നിർമലിൻ്റെ കുടുംബം തന്നെയാണ് മരണം സ്ഥിരീകരിച്ച് പ്രസ്താവന ഇറക്കിയത്.

കൊവിഡ് ന്യൂമോണിയ ബാധിച്ചതുമൂലമാണ് മെയ് 26ന് നിർമലിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മെയ് മാസത്തിലെ മൂന്നാം ആഴ്ചയിലാണ് 91കാരനായ മിൽഖ സിംഗിന് കൊവിഡ് സ്ഥിരീകരിച്ചത്. തുടർന്ന് അദ്ദേഹം ഹോം ഐസൊലേഷനിൽ ആയിരുന്നു. എന്നാൽ രക്തത്തിലെ ഓക്‌സിജന്റെ അളവ് കുറയുകയും നേരിയ തോതിൽ ന്യൂമോണിയ ബാധിക്കുകയും ചെയ്ത സാഹചര്യത്തിലാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മുൻകരുതലിന്റെ ഭാഗമായാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്ന് മകൻ ജീവ് അറിയിച്ചിരുന്നു.

അതേസമയം, രാജ്യത്ത് 24 മണിക്കൂറിനിടയിൽ 80,834 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 3303 പേർ മരിച്ചു. ആകെ രോഗമുക്തി നിരക്ക് 95.26 ശതമാനമായി. 1,32,062 പേരാണ് കഴിഞ്ഞ ദിവസം രോഗമുക്തി നേടിയത്. പ്രതിദിന കൊവിഡ് കേസുകളുടെ എണ്ണം കുറയുന്നത് തുടരുമ്പോഴും മരണനിരക്കിലെ കുറവ് നേരിയ തോതിൽ മാത്രമാണ്.

Story Highlights: Nirmal Kaur Milkha Singh’s wife dies due to Covid

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here