Advertisement

കുവൈത്ത് ; മയക്കുമരുന്ന് കേസുകളില്‍ പിടിയിലായ 635 പ്രവാസികളെ നാടുകടത്തി

June 14, 2021
Google News 1 minute Read

കുവൈത്തില്‍ മയക്കുമരുന്ന് ഉപയോഗിച്ചതിനും കൈവശം വെച്ചതുമായ കേസുകളില്‍ പിടിക്കപ്പെട്ട 635 പ്രവാസികളെ നാടുകടത്തി. ഡ്രഗ്സ് കണ്‍ട്രോള്‍ ജനറല്‍ ഡിപ്പാര്‍ട്ട്മെന്റിലെ ക്രിമിനല്‍ സെക്യൂരിറ്റി വിഭാഗമാണ് നടപടികള്‍ സ്വീകരിച്ചത്.

മയക്കുമരുന്ന് ഉപയോഗിച്ചതിനോ അല്ലെങ്കില്‍ കൈവശം വെച്ചതിനോ പിടിയിലാവുന്നവരെ നടപടികള്‍ പൂര്‍ത്തിയാക്കി പരമാവധി വേഗത്തില്‍ നാടുകടത്തുന്ന രീതിയാണ് കഴിഞ്ഞ രണ്ട് വര്‍ഷമായി ഡ്രഗ്സ് കണ്‍ട്രോള്‍ വിഭാഗം സ്വീകരിക്കുന്നത്.

മയക്കുമരുന്ന് കള്ളക്കടത്ത്, കള്ളക്കടത്തിനുള്ള ശ്രമം തുടങ്ങിയ കേസുകളില്‍ പിടിക്കപ്പെടുന്ന പ്രവാസികളെ കോടതിയില്‍ ഹാജരാക്കുകയും കോടതി വിധിപ്രകാരമുള്ള ശിക്ഷ പൂര്‍ത്തിയാക്കിയ ശേഷം നാടുകടത്തുകയുമാണ് ചെയ്തുവരുന്നത്.

Story Highlights: 635 expats deported for carrying, doing drugs

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here