Advertisement

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പ്; എഎപി മുഴുവൻ സീറ്റിലും മത്സരിക്കുമെന്ന് കേജ്രിവാൾ

June 14, 2021
Google News 1 minute Read

വരാനിരിക്കുന്ന ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടി മുഴുവൻ സീറ്റുകളിലും മത്സരിക്കുമെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാൾ. ഗുജറാത്തിൽ മധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പാർട്ടി ദേശീയ കൺവീനർ കൂടിയായ അദ്ദേഹം.

ബിജെപിക്കും കോൺഗ്രസിനുമെതിരെ ശക്തവും വിശ്വസനീയവുമായ ബദലാണ് ആം ആദ്മി പാർട്ടി. ഗുജറാത്ത് ഉടൻ മാറുമെന്നും അദ്ദേഹം പറഞ്ഞു.

അഹമ്മദാബാദിൽ പാർട്ടിയുടെ പുതിയ സംസ്ഥാന ഓഫീസും അദ്ദേഹം ഉദ്ഘാടനം ചെയ്തു. ഇതിനിടെ കേജ്രിവാളിൻറെ സാന്നിധ്യത്തിൽ നടന്ന ചടങ്ങിൽ പ്രമുഖ ഗുജറാത്തി മാധ്യമപ്രവർത്തകൻ ഇസുദാൻ ഗാദ്വി ആം ആദ്മിയിൽ ചേർന്നു.

ഇസുദാൻ ഗാദ്വിയെ ആം ആദ്മി കുടുംബത്തിലേക്ക് സ്വാഗതം ചെയ്യുന്നു. ജനങ്ങളോടൊപ്പം ചേർന്ന് ഗുജറാത്തിനായുള്ള ഇസുദാന്റെ സ്വപ്നം നിറവേറ്റുമെന്ന് ഉറപ്പുണ്ടെന്നും കേജ്രിവാൾ പ്രതികരിച്ചു.

ഒരു ദിവസത്തെ ഗുജറാത്ത് സന്ദർശനത്തിനെത്തിയതായിരുന്നു അദ്ദേഹം.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here