സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് മൂല്യനിർണയം; അന്തിമ തീരുമാനം ഉടൻ

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷയുടെ മൂല്യനിർണയം സംബന്ധിച്ച തീരുമാനം വൈകാതെയുണ്ടാകും. പന്ത്രണ്ടാം ക്ലാസിലെ ഇന്റേണൽ മാർക്കും പതിനൊന്ന്, പത്ത് ക്ലാസുകളിലെ അവസാന പരീക്ഷയുടെ മാർക്കുകളും പരിഗണിക്കാനാണ് സാധ്യത. ഇത് സംബന്ധിച്ച് മൂല്യനിർണയ സമിതി അന്തിമ തീരുമാനം ഇന്നായിരുന്നു സിബിഎസ്ഇക്ക് സമർപ്പിക്കേണ്ടിയിരുന്നത്. എന്നാൽ തീരുമാനത്തിൽ ആശയക്കുഴപ്പം നിലനിൽക്കുന്നതിനാൽ സമിതി കൂടുതൽ സമയം ആവശ്യപ്പെട്ടിരിക്കുകയാണ്.
പന്ത്രണ്ടാം ക്ലാസിലെ ഇന്റേണൽ മാർക്ക് മാത്രം പരിഗണിക്കാനായിരുന്നു ആദ്യത്തെ നിർദേശം. എന്നാൽ ബോർഡ് പരീക്ഷയുടെ മാർക്ക് കൂടി കണക്കിലെടുക്കണമെന്ന നിർദേശം കൂടി പിന്നാലെ വന്നു. ഒപ്പം പ്ലസ് വൺ ക്ലാസിലെ അവസാന മാർക്കും. പത്താം ക്ലാസിനും പതിനൊന്നാം ക്ലാസിനും 30 ശതമാനം വീതം വെയിറ്റേജ് നൽകാനാണ് ആലോചന. മൂല്യനിർണയം സംബന്ധിച്ച് രണ്ട് ദിവസത്തിനുള്ളിൽ സമിതി സിബിഎസ്ഇക്ക് റിപ്പോർട്ട് സമർപ്പിച്ചേക്കും. ജൂലൈ പകുതിയോടെ മൂല്യനിർണയം പൂർത്തിയാക്കി ഫലം പ്രസിദ്ധീകരിക്കാനാണ് നീക്കം.
Story Highlights: cbse exam
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here