Advertisement

പശ്ചിമ ബംഗാളിൽ കൊവിഡ് നിയന്ത്രണങ്ങൾ നീട്ടി

June 14, 2021
Google News 1 minute Read
Covid restrictions extended Bengal

പശ്ചിമ ബംഗാളിൽ കൊവിഡ് നിയന്ത്രണങ്ങൾ നീട്ടി. ജൂലൈ ഒന്ന് വരെയാണ് നിയന്ത്രണങ്ങൾ നീട്ടിയത്. സംസ്ഥാനത്ത് കൊവിഡ് കേസുകൾ കുറഞ്ഞുവരുന്നത് കൊണ്ടുതന്നെ നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ അനുവദിച്ചിട്ടുണ്ട്. സ്വകാര്യ വാഹനങ്ങൾക്ക് അടിയന്തിര യാത്രകൾക്ക് മാത്രമേ അനുമതിയുള്ളൂ എന്ന നിബന്ധനയിൽ മാറ്റമില്ല. വിദ്യാഭ്യാസ സ്ഥാപനങ്ങളൊന്നും തുറക്കില്ല.

അതേസമയം, സർക്കാർ, സ്വകാര്യ ഓഫീസുകൾക്ക് ജൂൺ 16 മുതൽ തുറന്നുപ്രവർത്തിക്കാം. ഓഫീസുകളിൽ 25 ശതമാനം തൊഴിലാളികളെ മാത്രമേ അനുവദിക്കൂ. സ്വാാര്യ ഓഫീസുകൾക്ക് 25 ശതമാനം തൊഴിലാളികളുമായി രാവിലെ 10 മുതൽ വൈകുന്നേരം 4 വരെ തുറക്കാം. ഷോപ്പിങ് മാളുകളിലെ കടകൾക്ക് രാവിലെ 11 മുതൽ വൈകുന്നേരം 6 മണി വരെ തുറക്കം. 50 ശതമാനം ജീവനക്കാരെ അനുവദിക്കും. കാണികൾ ഇല്ലാതെ കായിക മത്സരങ്ങൾ നടത്താം. റെസ്റ്റോറൻ്റുകളും ബാറുകളും ഉച്ചക്ക് 12 മുതൽ രാത്രി 8 വരെ തുറക്കാം. 50 ശതമാനം ആളുകളെ മാത്രമേ അനുവദിക്കാവൂ.

അതേസമയം, രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 70,421 കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. മാർച്ച് 31ന് ശേഷമുള്ള പ്രതിദിന കണക്കുകളിൽ ഏറ്റവും കുറവാണ് ഇന്നത്തേത്. 3921 പേരാണ് ഇന്നലെ കൊവിഡ് ബാധിച്ച് മരണപ്പെട്ടത്. ഇതോടെ ആകെ മരണസംഖ്യ 3,74,305 ആയി. 24 മണിക്കൂറിനിടെ 1,19,501 പേർ രോഗമുക്തി നേടി. 9,73,158 ആക്ടീവ് കേസുകളാണ് നിലവിലുള്ളത്. 25,48,49,301 പേർ ഇതുവരെ വാക്‌സിൻ സ്വീകരിച്ചു.

Story Highlights: Covid restrictions extended in West Bengal

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here