Advertisement

ദേശീയ പുരസ്കാര ജേതാവായ കന്നട നടൻ സഞ്ചാരി വിജയ് അന്തരിച്ചു; അവയവങ്ങൾ ദാനം ചെയ്യുമെന്ന് കുടുംബം

June 14, 2021
1 minute Read
Kannada Sanchari Vijay dead

ദേശീയ പുരസ്കാര ജേതാവായ കന്നട നടൻ സഞ്ചാരി വിജയ് അന്തരിച്ചു. ബൈക്ക് അപകടത്തെ തുടർന്നാണ് മരണം. നടനു മസ്തിഷ്ക മരണം സംഭവിച്ചു എന്ന് ഡോക്ടർമാർ അറിയിച്ചതിനെ തുടർന്ന് അദ്ദേഹത്തിൻ്റെ അവയവങ്ങൾ ദാനം ചെയ്യുമെന്ന് കുടുംബം അറിയിച്ചു. ജൂൺ 12ന് സുഹൃത്തിൻ്റെ വീട്ടിൽ നിന്ന് തൻ്റെ വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടം ഉണ്ടായത്.

ശനിയാഴ്ച നടന്ന അപകടത്തിൽ വിജയ്ക്ക് ഗുരുതര പരുക്കുകൾ പറ്റിയിരുന്നു. ഇതേ തുടർന്ന് അദ്ദേഹത്തെ ബെംഗളൂരുവിലുള്ള ഒരു സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. അദ്ദേഹം ഐസിയുവിൽ ചികിത്സയിലായിരുന്നു. തലച്ചോറിൽ രക്തം കട്ടപിടിച്ചതിനെ തുടർന്ന് അദ്ദേഹത്തെ സർജറിയ്ക്ക് വിധേയനാക്കിയിരുന്നു. ഇന്നാണ് അദ്ദേഹത്തിനു മസ്തിഷ്ക മരണം സംഭവിച്ചു എന്ന് ഡോക്ടർമാർ അറിയിച്ചത്.

2011ൽ രംഗപ്പ ഹോഗ്ബിറ്റ്ന എന്ന സിനിമയിലൂടെയാണ് സഞ്ചാരി വിജയ് സിനിമാഭിനയം ആരംഭിച്ചത്. തുടർന്ന് ദാസവല, ഹറിവു, ഒഗ്ഗരനെ, കില്ലിങ് വീരപ്പൻ, വർത്തമാന, സിപ്പായി തുടങ്ങിയ ചിത്രങ്ങളിൽ അദ്ദേഹം വേഷമിട്ടു. 2015ൽ പുറത്തിറങ്ങിയ നാനു അവനല്ല, അവളു എന്ന ചിത്രത്തിലെ അഭിനയത്തിനാണ് അദ്ദേഹത്തിന് ദേശീയ പുരസ്കാരം ലഭിച്ചത്. ചിത്രത്തിൽ ട്രാൻസ്ജൻഡർ ആയാണ് അദ്ദേഹം അഭിനയിച്ചത്.

Story Highlights: Kannada actor Sanchari Vijay declared brain-dead

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top