Advertisement

ലോക്ക്ഡൗൺ ഇളവുകൾ സംബന്ധിച്ച തീരുമാനം ഇന്നറിയാം

June 14, 2021
1 minute Read

സംസ്ഥാനത്ത് ലോക്ക്ഡൗൺ ഇളവുകൾ സംബന്ധിച്ച തീരുമാനം ഇന്നറിയാം. വൈകിട്ട് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ അവലോകന യോഗം ചേരും.
ലോക്ക്ഡൗൺ നീട്ടിക്കൊണ്ട് കൂടുതൽ വിഭാഗങ്ങൾക്ക് ഇളവുകൾ നൽകുന്നതാണ് സർക്കാർ പരിഗണിക്കുന്നത്.

ടെസ്റ്റ് പോസിറ്റിവിറ്റി 10 ശതമാനമായി കുറയുന്നത് വരെ ലോക്ക്ഡൗൺ വേണമെന്ന നിലപാടിലാണ് സർക്കാർ. ബാർബർ ഷോപ്പുകൾ, തുണിക്കടകൾ, ചെരുപ്പ് കടകൾ, എന്നിവ തുറന്നേക്കും. ബിവറേജസ് ഔട്ട്‌ലറ്റുകൾ തുറക്കേണ്ട എന്നാണ് തീരുമാനം. ശനി, ഞായർ ദിവസങ്ങളിലെ സമ്പൂർണ ലോക്ക്ഡൗണിന് ശേഷം ഇന്ന് കൂടുതൽ ഇളവുകളുണ്ട്. അതേസമയം ലോക്ക്ഡൗൺ നിയന്ത്രണങ്ങളുടെ പേരിൽ പൊലീസ് വ്യാപാരികളെ ബുദ്ധിമുട്ടിക്കുന്നു എന്നാരോപിച്ച് എറണാകുളത്ത് ഇന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി കടകൾ അടച്ചിട്ട് പ്രതിഷേധിക്കും.

Story Highlights: lockdown kerala

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top