രാജസ്ഥാനിൽ പശുക്കടത്ത് ആരോപിച്ച് ആൾക്കൂട്ടം ഒരാളെ മർദിച്ച് കൊലപ്പെടുത്തി

രാജസ്ഥാനിലെ ചിറ്റോർഗഡിൽ പശുക്കടത്ത് ആരോപിച്ച് ആൾക്കൂട്ടം ഒരാളെ മർദിച്ച് കൊലപ്പെടുത്തി. മധ്യപ്രദേശ് അചൽപൂർ സ്വദേശി ബാബു ലാൽ ഭിൽ ആണ് കൊല്ലപ്പെട്ടത്. ഒപ്പം ഉണ്ടായിരുന്ന വ്യക്തിയെ ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിച്ചു.
ചിറ്റോർഗഡിലെ ബേഗവിൽ വച്ചാണ് ആക്രമണമുണ്ടായത്. വണ്ടിയിൽ സഞ്ചരിക്കവേ ഒരു കൂട്ടം ആളുകൾ വണ്ടി തടയുകയും തുടർന്ന് ഇവരെ മർദ്ദിക്കുകയുമായിരുന്നു. ഉടൻ തന്നെ സമീപ വാസികൾ പൊലീസിൽ വിവരം അറിയിക്കുകയും, പൊലീസ് ഉടൻ പ്രദേശത്ത് എത്തിച്ചേരുകയും ചെയ്തു. എന്നാൽ പൊലീസ് എത്തിച്ചേർന്നപ്പോഴേക്കും അക്രമികൾ ഓടി രക്ഷപ്പെട്ടു.
അക്രമികൾ അവരുടെ രേഖകളും മൊബൈൽ ഫോണുകളും തട്ടിയെടുത്തെന്ന് ഉദയ്പൂർ റേഞ്ച് ഐ.ജി സത്യവീർ സിംഗ് പറഞ്ഞു.
സംഭവുമായി ബന്ധപ്പെട്ട് ചിലരെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here