Advertisement

നിറങ്ങളുടെ വിസ്മയം; റോഡിന് ഒരു വശം പിങ്കും മറു വശം നീലയും

June 14, 2021
Google News 0 minutes Read

പ്രകൃതി നിരവധി അത്ഭുത കാഴ്ചകളാണ് ഒരുക്കിവെച്ചിരിക്കുന്നത്, അത്തരത്തിലൊരു വിസ്മയ കാഴ്ചയാണ് ഓസ്ട്രേലിയയിലെ മക്ഡൊണെൽ തടാകം. ലോകത്തിലെ ഏറ്റവും മനോഹരമായ പിങ്ക് തടാകം. റോഡിന് ഒരു വശം പിങ്ക് നിറത്തിലും മറു വശം നീല നിറത്തിലും കാണപ്പെടുന്നു എന്നതാണ് മക്ഡൊണെൽ തടാകത്തിൻറെ പ്രത്യേകത. വളരെ മനോഹരമായ ഒരു കാഴ്ചയാണിത്. ഇരു വശങ്ങളിലെയും കാഴ്ചകൾ ആസ്വദിച്ചുകൊണ്ട് യാത്ര ചെയ്യാൻ ഏതൊരു യാത്രാ പ്രേമിയും കൊതിക്കും.

പ്രകൃതി ഒരുക്കിവെച്ചിരിക്കുന്ന അത്ഭുതങ്ങളാൽ സമ്പന്നമാണ് ഓസ്ട്രേലിയ എന്ന രാജ്യം. ലോകത്തിലെ പ്രകൃതി ദൃശ്യങ്ങളിൽ ഏറ്റവും മനോഹരവും അതിശയകരവുമായ പിങ്ക് തടാകങ്ങൾ സ്ഥിതി ചെയ്യുന്നതും ഓസ്‌ട്രേലിയയിലാണ്. അതിൽ ഏറ്റവും മികച്ചതാണ് മക്ഡൊണെൽ തടാകം.

പിങ്ക്, പച്ച, നീല എന്നീ നിറങ്ങളിലാണ് ഈ തടാകം കാണാൻ കഴിയുന്നത്. സൗത്ത് ഓസ്‌ട്രേലിയയിലെ ഐർ പെനിൻസുലയിൽ സ്ഥിതിചെയ്യുന്ന മക്ഡൊണെൽ തടാകം രാജ്യത്തെ ഏറ്റവും തീവ്രമായ പിങ്ക് തടാകങ്ങളിലൊന്നാണ്.

മുമ്പ് മക്ഡൊണെൽ തടാകം ഉപ്പ് ഖനിയായിരുന്നു. ഇപ്പോൾ ഇത് തെക്കൻ അർദ്ധഗോളത്തിലെ ഏറ്റവും വലിയ ജിപ്സം ഖനിയാണ്. ചുവപ്പ്, പിങ്ക് നിറത്തിലുള്ള ആൽഗകളിൽ നിന്നും അതിൽ വസിക്കുന്ന സൂക്ഷ്മ ജീവികളിൽ നിന്നുമാണ് തടാകത്തിന് ഇന്ന് ഇത്ര മനോഹരമായ നിറങ്ങൾ ലഭിക്കുന്നത്. ഈ പിങ്ക് തടാകം കൂടാതെ കണ്ണഞ്ചിക്കുന്ന വെളുത്ത മണൽ തീരങ്ങളും ഓസ്‌ട്രേലിയയിലെ മികച്ച സർഫ് സ്പോട്ടുകളുമെല്ലാം ഈ പ്രദേശത്ത് തന്നെയാണ് സ്ഥിതിചെയ്യുന്നത്. സഞ്ചാരികളുടെ പ്രിയയിടം കൂടിയാണ് ഇവിടം.

സമൂഹ മാധ്യമങ്ങളിൽ തടാകത്തിന്റെ ചിത്രങ്ങളും വിഡിയോകളായും ശ്രദ്ധേയമാണ്. നിരവധി യാത്രാ പ്രേമികളാണ് ഈ കാഴ്‌ച തേടി അവിടെയെത്തുന്നത്. തടാകത്തിനോട് അടുത്തായിട്ടുള്ള കാക്ടസ് ബീച്ചും പ്രസിദ്ധമാണ്. പിങ്ക് തടാകത്തിൽ നീന്തൽ സാധ്യമല്ലാത്തതിനാൽ ആ സങ്കടം തീർക്കാൻ സഞ്ചാരികൾ നേരെ പോകുന്നത് കാക്ടസ് ബീച്ചിലേക്കാണ്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here