മുട്ടില്‍ മരംമുറിക്കല്‍ കേസ്; പ്രതികളുടെ ജാമ്യാപേക്ഷയിൽ ഹൈക്കോടതി സർക്കാർ നിലപാട് തേടി

മുട്ടിൽ മരംമുറിക്കൽ കേസ് പ്രതികളുടെ ജാമ്യാപേക്ഷയിൽ ഹൈക്കോടതി സർക്കാർ നിലപാട് തേടി. പ്രതികൾക്കെതിരെ 39 കേസുകളുണ്ടെന്നും, എല്ലാ കേസുകളും ഒന്നിച്ച് പരിഗണിക്കണമെന്നും സർക്കാർ പറഞ്ഞു. എന്നാൽ കേസ് നിലനിൽക്കില്ലെന്ന് പ്രതികൾ വാദിച്ചു. തങ്ങൾക്കെതിരെ രാഷ്ട്രീയ, മാധ്യമ വേട്ട നടക്കുന്നുവെന്നും പ്രതികൾ പറയുന്നു. തങ്ങളുടെ ജാമ്യാപേക്ഷ അടിയന്തരമായി പരിഗണിക്കണമെന്നും പ്രതികൾ അപേക്ഷിച്ചു.
വയനാട് മുട്ടില്‍ മരംമുറിക്കല്‍ കേസ് നിലനില്‍ക്കില്ലെന്ന് പ്രതികള്‍ കോടതിയില്‍ വാദിച്ചു. രാഷ്ട്രീയ, മാധ്യമ വേട്ടയാണ് നടക്കുന്നതെന്നും എപ്പോള്‍ വേണമെങ്കിലും തങ്ങളെ അറസ്റ്റ് ചെയ്യാമെന്നും പ്രതികള്‍ അറിയിച്ചു. മുന്‍കൂര്‍ ജാമ്യഹര്‍ജി അടിയന്തിരമായി പരിഗണിക്കണമെന്നും പ്രതികള്‍ കോടതിയോട് ആവശ്യപ്പെട്ടു.
ഹര്‍ജികള്‍ ഒരുമിച്ച് പരിഗണിക്കണം എന്നും ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ കോടതിയോട് ആവശ്യപ്പെട്ടു. പ്രതികളായ ആന്റോ അഗസ്റ്റിന്‍, ജോസുകുട്ടി അഗസ്റ്റിന്‍, റോജി അഗസ്റ്റിന്‍ എന്നിവരാണ് മുന്‍കൂര്‍ ജാമ്യമാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്.
വനം വകുപ്പ് ഉദ്യോഗസ്ഥരില്‍ നിന്നും അനുമതി വാങ്ങിയതിന് ശേഷമാണ് മരം മുറിച്ചതെന്നും വിവരങ്ങള്‍ റവന്യു ഉദ്യോഗസ്ഥരെയും കല്‍പ്പറ്റ കോടതിയെയും അറിയിച്ചിരുന്നുവെന്നുമാണ് ഹര്‍ജിയില്‍ പ്രതികളുടെ വാദം. ഈ സാഹചര്യത്തില്‍ മേപ്പാടി ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലുള്ള വകുപ്പുകള്‍ നിലനില്‍ക്കില്ലെന്നാണ് ഹര്‍ജിക്കാരുടെ വാദിക്കുന്നത്.
Story Highlights: muttil wood robbery case, high court
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here