ഡൽഹിയിൽ വയോധികയെ കുത്തി കൊലപ്പെടുത്തി; കുത്തേറ്റത് 20 തവണ

ഡൽഹിയിൽ വയോധികയെ കുത്തി കൊലപ്പെടുത്തി. 20 തവണയാണ് 62 കാരിയായ സ്ത്രീക്ക് കുത്തേറ്റത്. കൊലപാതകിയെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
ബിഹാർ ബെഗസുരായ് സ്വദേശിനിയാണ് കൊല്ലപ്പെട്ട വനിത. നോയിഡയിൽ സെക്യൂരിറ്റി ജീവനക്കാരനായി ജോലി ചെയ്യുന്ന മകന്റെ ഒപ്പമായിരുന്നു ഇവരുടെ താമസം. സംഭവ ദിവസം ജോലി കഴിഞ്ഞ് വീട്ടിലെത്തിയ മകൻ കാണുന്നത് രക്തത്തിൽ കുളിച്ച് കിടക്കുന്ന അമ്മയെ ആണ്. ഉടൻ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. എന്നാൽ ആശുപത്രിയിൽ എത്തുമ്പോഴേക്കും ഇവർ മരിച്ചിരുന്നുവെന്നാണ് റിപ്പോർട്ട്.
വയോധികയെ പ്രവേശിപ്പിച്ച ആശുപത്രിയിൽ നിന്നാണ് ഡൽഹി പൊലീസ് കൊലപാതകത്തെ കുറിച്ച് അറിയുന്നത്. കഴുത്തറുത്ത നിലയിൽ കാണപ്പെട്ട സ്ത്രീയുടെ വയറിലും നിരവധി തവണ കുത്തേറ്റത്തിന്റെ പാടുകളുണ്ട്.
പ്രദേശത്ത് നിന്ന് ലഭിച്ച സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെയാണ് പ്രതിയെ കണ്ടെത്തിയത്. പ്രതിക്കെതിരെ ഐപിസി 302 പ്രകാരം കേസെടുത്തിട്ടുണ്ട്.
Story Highlights: delhi old woman stabbed 20 times
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here