പൗരത്വ പ്രക്ഷോഭം; യു.എ.പി.എ ചുമത്തി അറസ്റ്റിലായ മൂന്ന് വിദ്യാര്‍ത്ഥികള്‍ക്ക് ജാമ്യം

പൗരത്വ പ്രക്ഷോഭവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ജെ.എന്‍.യു വിദ്യാര്‍ത്ഥികള്‍ക്ക് ജാമ്യം അനുവദിച്ച് ഡൽഹി ഹൈകോടതി. ദേവംഗന കലിത, നതാഷ നര്‍വാള്‍, ആസിഫ് ഇക്ബാല്‍ തന്‍ഹ എന്നിവര്‍ക്ക് ജാമ്യം ലഭിച്ചത്. യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്ത മൂവര്‍ക്കും ഒരു വര്‍ഷത്തിന് ശേഷമാണ് ജാമ്യം ലഭിക്കുന്നത്.
2020 മെയിലാണ് ദേവാംഗന കലിതയെയും നടാഷ നര്‍വാളിനെയും ഡൽഹി പൊലീസ് അറസ്റ്റു ചെയ്യുന്നത്. കലാപശ്രമം, നിയമപ്രകാരമല്ലാതെ ഒത്തു ചേരല്‍, കൊലപാതക ശ്രമം, കലാപത്തിനായി ഗൂഢാലോചന നടത്തല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് ഇവരെ അറസ്റ്റു ചെയ്തത്.
വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ കലാപം പൊട്ടിപ്പുറപ്പെട്ട ഫെബ്രുവരി 23 ന് തൊട്ടടുത്ത ദിവസം വനിത വിദ്യാര്‍ഥി സംഘടനയായ പിഞ്ച്ര തോഡ് ജാഫറബാദില്‍ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. ഇന്ത്യാ വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ സജീവമാണെന്ന് ആരോപിച്ച് ദേവാംഗനയെയും നതാഷയെയും പൊലീസ് കസ്റ്റഡിയിലെടുത്തെങ്കിലും മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റ് ജാമ്യം അനുവദിച്ചു.
ജാമിഅ മില്ലിയ ഇസ്ലാമിയ യൂണിവേഴ്‌സിറ്റി വിദ്യാര്‍ഥി ആസിഫ് ഇക്ബാല്‍ തന്‍ഹക്ക് പരീക്ഷ എഴുതാന്‍ ഡല്‍ഹി ഹൈകോടതി നേരത്തെ അനുമതി നല്‍കിയിരുന്നു. മെയ് 19ന് അറസ്റ്റിലായ തന്‍ഹ അന്നുമുതല്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുകയാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here