Advertisement

ബ്ലാസ്റ്റേഴ്സ് വിട്ട ഹൂപ്പർ മുൻ ക്ലബിലേക്ക് മടങ്ങി

June 15, 2021
Google News 2 minutes Read
Gary Hooper Wellington Phoenix

കേരള ബ്ലാസ്റ്റേഴ്സ് വിട്ട ഗാരി ഹൂപ്പർ തൻ്റെ മുൻ ക്ലബായ വെല്ലിങ്ടൻ ഫീനിസ്കിലേക്ക് മടങ്ങി. എ-ലീഗ് ക്ലബായ വെല്ലിങ്ടണിൽ നിന്നാണ് കഴിഞ്ഞ സീസണിൽ താരം ബ്ലാസ്റ്റേഴ്സിലെത്തിയത്. ഹൂപ്പർ ക്ലബിലേക്ക് മടങ്ങിയെത്തിയെന്ന് വെല്ലിങ്ടൺ ഫീനിക്സ് തന്നെ തങ്ങളുടെ ട്വിറ്റർ ഹാൻഡിലിലൂടെ ഔദ്യോഗികമായി പ്രഖ്യാപിച്ചു. രണ്ട് വർഷത്തേക്കാണ് കരാർ.

2019 മുതൽ ഹൂപ്പർ വെല്ലിങ്ടൺ ഫീനിക്സിലാണ് കളിച്ചിരുന്നത്. കഴിഞ്ഞ സീസണിൽ രണ്ട് വർഷത്തെ കരാറിൽ ബ്ലാസ്റ്റേഴ്സിലെത്തിയ ഹൂപ്പർ തുടക്കത്തിൽ താളം കണ്ടെത്താനാവാതെ വിഷമിച്ച താരം പിന്നീട് ഫോമിലേക്കുയർന്നു. ബ്ലാസ്റ്റേഴ്സ് ജഴ്സിയിൽ അഞ്ച് ഗോളുകൾ നേടിയ താരം നാല് ഗോളുകൾക്ക് വഴിയൊരുക്കുകയും ചെയ്തു.

കഴിഞ്ഞ സീസണിൽ ടീമിലുണ്ടായിരുന്ന 6 വിദേശ താരങ്ങളെയാണ് കേരള ബ്ലാസ്റ്റേഴ്സ് ഒറ്റയടിക്ക് ഒഴിവാക്കിയത്. കഴിഞ്ഞ സീസണിൽ ഫസ്റ്റ് ഇലവനിലെ സ്ഥിര സാന്നിധ്യമായിരുന്ന താരങ്ങളെയാണ് ക്ലബ് റിലീസ് ചെയ്തത്. ഹൂപ്പറിനൊപ്പം ജോർദൻ മറെ, വിസൻ്റെ ഗോമസ്, ഫക്കുണ്ടോ പെരേര, കോസ്റ്റ ന്യാമൊയ്ന്സു, ബക്കാരി കോനെ എന്നിവരെയാണ് ബ്ലാസ്റ്റേഴ്സ് ഒഴിവാക്കിയത്. ക്ലബ് തന്നെ തങ്ങളുടെ സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെ ഇക്കാര്യം വ്യക്തമാക്കി.

സ്പാനിഷ് താരം സെർജിയോ സിഡോഞ്ച മാത്രമാണ് ടീമിൽ ബാക്കിയുള്ള വിദേശ താരം. എന്നാൽ സിഡോയും ഇനി ബ്ലാസ്റ്റേഴ്സിലേക്കില്ലെന്നും റിപ്പോർട്ടുകളുണ്ട്. ഇത്രയധികം വിദേശ താരങ്ങളെ ഒഴിവാക്കിയതുകൊണ്ട് തന്നെ പുത്തൻ നിരയുമായാവും ബ്ലാസ്റ്റേഴ്സ് അടുത്ത സീസണിൽ എത്തുക.

Story Highlights: Gary Hooper Returns to Wellington Phoenix

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here