അസമിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയ പെൺകുട്ടികളെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതെന്ന് പൊലീസ്

അസമിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയ രണ്ട് പെൺകുട്ടികളെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതെന്ന് പൊലീസ്. കോക്രഝാർ എസ്പി തുബെ പ്രതീക് വിജയ് കുമാർ ആണ് ഇക്കാര്യം അറിയിച്ചത്. പോസ്റ്റ്മാർട്ടം റിപ്പോർട്ട് ഇനിയും ലഭ്യമാകാനുണ്ടെങ്കിലും 14 ഉം 16ഉം വയസ്സുള്ള പെൺകുട്ടികളെ ബലാത്സംഗം ചെയ്ത് കൊന്നു എന്ന് സംഭവത്തിൽ അറസ്റ്റിലായ ഏഴ് പേർ സമ്മതിച്ചതായി അദ്ദേഹം പറഞ്ഞു.
ഒരു മരത്തിൽ തൂങ്ങിമരിച്ച നിലയിലാണ് ഇരുവരെയും കണ്ടെത്തിയത്. പെൺകുട്ടികൾ ആത്മഹത്യ ചെയ്തതാണെന്നായിരുന്നു പൊലീസിൻ്റെ ആദ്യ നിഗമനം. എന്നാൽ കുട്ടികളെ കൊലപ്പെടുത്തിയതാണെന്നാണ് കുടുംബം ആരോപിച്ചിരുന്നു. അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ പെൺകുട്ടികളുടെ കുടുംബത്തെ സന്ദർശിച്ചിരുന്നു. സർക്കാർ അവർക്കൊപ്പം നിലകൊള്ളുന്നു എന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തണമെന്ന് പൊലീസിനു നിർദ്ദേശം നൽകിയിട്ടുണ്ട്. കുറ്റവാളികൾക്കെതിരെ സർക്കാർ ആവശ്യമായ നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
Story Highlights: girls found hanging in Assam were raped killed: Police
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here