Advertisement

അഫ്ഗാനെതിരെ സമനില പിടിച്ച് ഇന്ത്യ; ഗ്രൂപ്പിൽ മൂന്നാം സ്ഥാനം ഉറപ്പിച്ചു

June 15, 2021
Google News 1 minute Read
india drew with afganisthan

അഫ്ഗാനിസ്ഥാനെതിരായ ഇന്ത്യയുടെ ലോകകപ്പ് യോഗ്യതാ മത്സരം സമനിലയിൽ. ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി. രണ്ടാം പകുതിയിലാണ് രണ്ട് ഗോളുകളും പിറന്നത്. 75ആം മിനിട്ടിൽ ഒവൈസ് അസീസിയുടെ സെൽഫ് ഗോളിൽ ഇന്ത്യ ആദ്യം മുന്നിലെത്തിയെങ്കിലും 82ആം മിനിട്ടിൽ ഹൊസൈൻ സമാനി അഫ്ഗാൻ്റെ സമനില ഗോൾ നേടി. ഈ സമനിലയോടെ ഇന്ത്യ ഗ്രൂപ്പ് ഇയിൽ മൂന്നാം സ്ഥാനം ഉറപ്പിച്ചു.

കഴിഞ്ഞ മത്സരങ്ങളിൽ നിന്ന് വിപരീതമായി ഇന്ത്യ വളരെ മികച്ച രീതിയിലാണ് ഇന്ന് കളിച്ചത്. ആദ്യ പകുതിയിൽ ഇന്ത്യയുടെ നിയന്ത്രണത്തിൽ തന്നെയായിരുന്നു കളി. മലയാളി താരം ആഷിഖ് കുരുണിയനാണ് ഇത്തവണയും കളി നിയന്ത്രിച്ചത്. ഗ്ലൻ മാർട്ടിൻസും ആദ്യ പകുതിയിൽ നല്ല രീതിയിൽ കളിച്ചു. നിരവധി കോർണറുകൾ ലഭിച്ചെങ്കിലും ഒന്നും ലക്ഷ്യത്തിലെത്തിക്കാൻ ഇന്ത്യക്ക് സാധിച്ചില്ല.

കൗണ്ടർ അറ്റാക്കുകളിലൂടെയും സെറ്റ് പീസുകളിലൂടെയുമാണ് അഫ്ഗാനിസ്ഥാനും ആക്രമണം മെനഞ്ഞത്. എന്നാൽ 75ആം മിനിട്ട് വരെ ഗോളുകളൊന്നും പിറന്നില്ല. 75ആം മിനിട്ടിൽ ആശിഖിൻ്റെ ക്രോസ് കൈപ്പിടിയിലൊതുക്കാൻ ശ്രമിച്ച അഫ്ഗാൻ ഗോൾ കീപ്പർ ഒവൈസ് അസീസിക്ക് പിഴച്ചു. പന്ത് വലയിൽ. സ്കോർ 1-0. സമനില ഗോൾ നേടാനുള്ള അഫ്ഗാനിസ്ഥാൻ്റെ പരിശ്രമങ്ങൾക്ക് 82ആം മിനിട്ടിൽ ഫലം കണ്ടു. സ്കോർ 1-1. ജയത്തിനായി ഇരു ടീമുകളും ശ്രമിച്ചെങ്കിലും പിന്നീട് ഗോളുകളൊന്നും പിറന്നില്ല.

സെറ്റ് പീസിൽ നിന്ന് തന്നെ ആയിരുന്നു അഫ്ഘാനിസ്ഥാന്റെയും പ്രധാന അറ്റാക്കുകൾ വന്നത്. രണ്ടാം പകുതിയിലും കാര്യമായി അവസരങ്ങൾ കളിയിൽ പിറന്നില്ല. ഇന്ത്യ അപുയിയയെയും ലിസ്റ്റണെയും ഗ്രൗണ്ടിൽ ഇറക്കി നോക്കിയിട്ടും ആദ്യ ഗോൾ വന്നില്ല. കളിയിലെ ഇരുപത് മിനുട്ടുകളിൽ അധികം ശേഷിക്കെ സുനിൽ ഛേത്രിയെ പിന്തുണച്ചത് കൗതുകമായി.

ഇ ഗ്രൂപ്പിൽ 7 പോയിന്റുമായാണ് ഇന്ത്യ മൂന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്തത്. ഇതോടെ ഇന്ത്യ ഏഷ്യൻ കപ്പ് യോഗ്യതാ റൗണ്ട് പോരാട്ടത്തിന്റെ മൂന്നാം ഘട്ടത്തിലേക്ക് യോഗ്യത നേടി.

Story Highlights: india drew with afganisthan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here