ലോകകപ്പ് യോഗ്യത; നിർണ്ണായക പോരാട്ടത്തിൽ ഇന്ത്യ അഫ്ഗാനെ നേരിടും

ലോകകപ്പ് യോഗ്യത റൗണ്ടിലെ അവസാന മത്സരത്തിൽ ഇന്ത്യ ഇന്ന് അഫ്ഗാനിസ്ഥാനെ നേരിടും. ഖത്തറിൽ രാത്രി 7:30 നാണ് കിക്കോഫ്. ഒരു പോയിന്റ് എങ്കിലും നേടിയാൽ ഇന്ത്യക്ക് ഗ്രൂപ്പിൽ മൂന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്യാം.
ബംഗ്ലാദേശിനെ തോല്പിച്ച ആത്മ വിശ്വാസത്തിലാണ് ഇന്ത്യ ഇന്നിറങ്ങുന്നത്. നേരത്തെ യോഗ്യത നഷ്ടമായ ഇന്ത്യക്ക് ഏഷ്യാ കപ്പ് യോഗ്യതയുടെ അടുത്ത ഘട്ടത്തിലേക്ക് പ്രവേശിക്കണമെങ്കില്‍ ഇന്നത്തെ ജയം അനിവാര്യമാണ്. ഇന്ന് സമനില നേടിയാല്‍ ഗ്രൂപ്പ് ഘട്ടത്തില്‍ കളിക്കാം. തോറ്റാല്‍ യോഗ്യതയ്ക്കായി പ്ലേ ഓഫില്‍ കളിച്ച് ജയിക്കേണ്ടി വരും.
ലവില്‍ ഗ്രൂപ്പില്‍ ഇന്ത്യ മൂന്നാം സ്ഥാനത്താണ്. ഗ്രൂപ്പില്‍ നാലാമതുള്ള അഫ്ഗാനിസ്ഥാനും ഇന്ന് ജയിച്ചേ തീരൂ. ജയിച്ചാല്‍ മാത്രമാണ് അവര്‍ക്കും ഏഷ്യാകപ്പ് റൗണ്ടിലേക്ക് കടക്കാന്‍ കഴിയൂ. കഴിഞ്ഞ മല്‍സരത്തില്‍ ഇന്ത്യ തോല്‍പ്പിച്ച ബംഗ്ലാദേശിനേക്കാള്‍ കരുത്തരാണ് അഫ്ഗാനിസ്ഥാന്‍. അഫ്ഗാനെതിരേ ഇന്ത്യക്ക് നന്നേ വിയര്‍പ്പൊഴേക്കേണ്ടി വരും. ഗ്രൂപ്പിൽ ഇരുവരും ആദ്യം ഏറ്റുമുട്ടിയപ്പോൾ 1-1 നു സമനില ആയിരുന്നു ഫലം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here