ലോക്ക്ഡൗൺ: കരാർ ജീവനക്കാർക്ക് മുഴുവൻ വേതനം

സംസ്ഥാനത്ത് ലോക്ക്ഡൗൺ പ്രഖ്യാപിച്ച ഏപ്രിൽ 21 മുതൽ മെയ് 8 വരെ പ്രവർത്തി ദിവസങ്ങളുടെ 50 ശതമാനമോ അതിലധികമോ ദിവസങ്ങൾ ജോലിക്ക് ഹാജരായ ദിവസ വേതന കരാർ തൊഴിലാളികൾക്ക് മുഴുവൻ പ്രവൃത്തി ദിവസങ്ങളിലെയും വേതനം നല്കാൻ ധനകാര്യ വകുപ്പ് ഉത്തരവിറക്കി.
50 ശതമാനത്തിൽ കുറവ് ദിവസങ്ങളിൽ ഹാജരായവർക്ക് ഹാജരായ ദിവസങ്ങളിലെ ശമ്പളം മാത്രമേ ലഭിക്കു.
അവശ്യ സർവീസ് വകുപ്പുകളിൽ ജോലി നോക്കുന്ന കരാർ, ദിവസ വേതന ജീവനക്കാർ വർക്ക് ഫ്രം ഹോം ഉൾപ്പെടയുള്ള സംവിധാനങ്ങളിലൂടെ ജോലി ചെയ്യുന്നുണ്ടെന്ന് ഉറപ്പാക്കി മുഴുവൻ വേതനം നൽകും.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here