Advertisement

ഇന്ത്യ ബയോ ബബിളിൽ; ന്യൂസീലൻഡ് ഗോൾഫ് കോഴ്സിൽ: ചോദ്യം ചെയ്ത് ടീം മാനേജ്മെന്റ്

June 15, 2021
Google News 2 minutes Read
New Zealand Golf India

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ കളിക്കുന്ന രണ്ട് ടീമുകൾക്കും രണ്ട് നീതിയെന്ന പരാതിയുമായി ഇന്ത്യൻ ടീം മാനേജ്മെന്റ്. ഇന്ത്യ ബയോ ബബിളിൽ കഴിയുമ്പോൾ ന്യൂസീലൻഡ് ടീം അംഗങ്ങളിൽ ചിലർ ഗോൾഫ് കളിക്കാൻ പോയതിനെയാണ് ഇന്ത്യ ചോദ്യം ചെയ്തത്. ഇന്ത്യ ബയോ ബബിളിൽ കഴിയുന്ന സമയത്ത് ന്യൂസീലൻഡ് ടീം ബബിളിനു പുറത്തുപോയത് ഇരട്ട നീതിയാണെന്നാണ് ആരോപണം.

ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ മത്സരം നടക്കുന്ന സതാംപ്ടണിലെ ഏജീസ് ബൗളിനരികെത്തന്നെയാണ് ഗോൾഫ് കോഴ്സ്. എങ്കിലും ഇന്ത്യൻ ടീം അംഗങ്ങൾക്ക് ഹോട്ടൽ മുറിയിൽ നിന്ന് ഗ്രൗണ്ടിലേക്കല്ലാതെ മറ്റെവിടേക്കും യാത്ര ചെയ്യാൻ അനുമതി ഇല്ലാതിരിക്കെയാണ് ന്യൂസീലൻഡ് ടീം അംഗങ്ങൾ ഗോൾഫ് കളിക്കാൻ പോയത്.

ലഭിയ്ക്കുന്ന വിവരം പ്രകാരം ട്രെന്റ് ബോൾട്ട്, ടിം സൗത്തി, ഹെൻറി നിക്കോൾസ്, മിച്ചൽ സാൻ്റ്നർ, ഡാരിൽ മിച്ചൽ, ടീം ഫിസിയോ ടോമി സിംസെക് എന്നിവരാണ് ഗോൾഫ് കളിക്കാൻ പോയത്. ഇവർ ബബിൾ നിബന്ധനകൾ ലംഘിച്ചു എന്ന് ചൂണ്ടിക്കാട്ടി ഐസിസിയ്ക്ക് പരാതി നൽകുമെന്നാണ് വിവരം.

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ ഈ മാസം 18ന് ഇംഗ്ലണ്ടിനെ സതാംപ്ടണിലാണ് ആരംഭിക്കുക. ജൂൺ 23 റിസർവ് ഡേ ആയിരിക്കും. കളി സമനിലയിൽ പിരിഞ്ഞാൽ രണ്ട് ടീമിനേയും വിജയിയായി പ്രഖ്യാപിക്കും. ഫൈനലിൽ ജേതാക്കളാകുന്ന ടീമിനെ കാത്തിരിക്കുന്നത് 12 കോടിയോളം രൂപയാണ്. റണ്ണേഴ് അപ്പിന് 6 കോടിയോളം രൂപയും ലഭിക്കും. ഐസിസിയാണ് പ്രഥമ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിനുള്ള സമ്മാനത്തുക പ്രഖ്യാപിച്ചത്.

Story Highlights: New Zealand Members Play Golf, India Question Bio Secure Protocols

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here