Advertisement

പാലത്തായി പീഡനക്കേസ്; സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പ്രതി പത്മരാജന്‍ ഹൈക്കോടതിയില്‍

June 15, 2021
1 minute Read

പാലത്തായി പീഡനക്കേസ് സി.ബി.ഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പ്രതി പത്മരാജന്‍ ഹൈക്കോടതിയെ സമീപിച്ചു. അന്വേഷണം ശരിയായ ദിശയിലല്ലെന്നും കേസ് സി.ബി.ഐയ്ക്ക് കൈമാറണമെന്നും ആവശ്യപ്പെട്ടാണ് ഹര്‍ജി.

ഹര്‍ജിയില്‍ ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിന്റെയും സി.ബി.ഐയുടെയും നിലപാട് തേടി.
നിലവിലെ അന്വേഷണത്തില്‍ അപാകതകളുണ്ട്. കുറ്റം ചെയ്തതിന് തനിക്കെതിരെ ശാസ്ത്രീയ തെളിവുകളില്ലായെന്ന് ആദ്യഘട്ട അന്വേഷണത്തില്‍ കണ്ടെത്തിയതാണെങ്കിലും പിന്നീടുള്ള അന്വേഷണത്തില്‍ കാര്യങ്ങള്‍ മാറിമറിയുകയായിരുന്നു. രാഷ്ട്രീയ പകപോക്കലും കേസിനു പിന്നിലുണ്ടെന്നും ഹര്‍ജിയില്‍ പറയുന്നു. നിഷ്പക്ഷ അന്വേഷണം ആവശ്യപ്പെട്ട് ആഭ്യന്തര വകുപ്പിനടക്കം അപേക്ഷ നല്‍കിയെങ്കിലും നടപടിയുണ്ടായില്ലെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഹര്‍ജി മൂന്നാഴ്ചയ്ക്ക് ശേഷം ഹൈക്കോടതി വീണ്ടും പരിഗണിക്കും.

Story Highlights: palathayi rape case

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top