ടെസ്റ്റ് ചാമ്പ്യഷിപ്പ് ഫൈനൽ: ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിനുള്ള 15 അംഗ ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. ടീമിൽ സർപ്രൈസുകളില്ല. ശുഭ്മൻ ഗിൽ, ഹനുമ വിഹാരി, ഋഷഭ് പന്ത്, വൃദ്ധിമാൻ സാഹ, രവിചന്ദ്രൻ അശ്വിൻ, രവീന്ദ്ര ജഡേജ, ഇഷാന്ത് ശർമ്മ, ഉമേഷ് യാദവ്, മുഹമ്മദ് സിറാജ് എന്നിവരൊക്കെ ടീമിൽ ഉൾപ്പെട്ടു.
മത്സരത്തിനുള്ള തങ്ങളുടെ ടീമിനെ ന്യൂസീലൻഡും പ്രഖ്യാപിച്ചിരുന്നു. സ്പെഷ്യലിസ്റ്റ് സ്പിന്നറായി അജാസ് പട്ടേൽ ടീമിലെത്തിയതാണ് ശ്രദ്ധേയം. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിൽ കളിച്ച ഡഗ് ബ്രേസ്‌വെൽ, ജേക്കബ് ഡഫി, ഡാരിൽ മിച്ചൽ, രചിൻ രവീന്ദ്ര, മിച്ചൽ സാൻ്റ്നർ എന്നിവർ പുറത്തായി. കോളിൻ ഡി ഗ്രാൻഡ്‌ഹോം, വിൽ യങ്, ടോം ബ്ലണ്ടൽ എന്നിവർ ടീമിൽ സ്ഥാനം നിലനിർത്തി.
ഇന്ത്യയും ന്യൂസീലൻഡും തമ്മിൽ നടക്കുന്ന ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ ഈ മാസം 18ന് ഇംഗ്ലണ്ടിനെ സതാംപ്ടണിലാണ് ആരംഭിക്കുക. ജൂൺ 23 റിസർവ് ഡേ ആയിരിക്കും. കളി സമനിലയിൽ പിരിഞ്ഞാൽ രണ്ട് ടീമിനേയും വിജയിയായി പ്രഖ്യാപിക്കും. ഫൈനലിൽ ജേതാക്കളാകുന്ന ടീമിനെ കാത്തിരിക്കുന്നത് 12 കോടിയോളം രൂപയാണ്. റണ്ണേഴ് അപ്പിന് 6 കോടിയോളം രൂപയും ലഭിക്കും. ഐസിസിയാണ് പ്രഥമ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിനുള്ള സമ്മാനത്തുക പ്രഖ്യാപിച്ചത്.
Story Highlights: wtc final indian team announced
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here