Advertisement

വടകരയില്‍ കിണറിടിഞ്ഞ് ഒരാള്‍ മണ്ണിനടിയില്‍

June 16, 2021
Google News 1 minute Read

കോഴിക്കാട് വടകര എടച്ചേരി പുതിയങ്ങാടിയില്‍ കിണറിടിഞ്ഞ് ഒരാള്‍ മണ്ണിനടിയിലായി. രണ്ട് പേരെ രക്ഷപ്പെടുത്തി. നിര്‍മാണത്തിലിരിക്കുന്ന കിണറാണ് ഇടിഞ്ഞത്. മേഖലയില്‍ കനത്ത മഴയുണ്ടായിരുന്നു.

ഇന്ന് പത്ത് മണിയോടെയാണ് സംഭവം. മൂന്ന് തൊഴിലാളികളാണ് കിണറിന്റെ പടവ് കെട്ടുന്ന പണിയില്‍ ഏര്‍പ്പെട്ടിരുന്നത്. മുകള്‍ഭാഗത്ത് നിന്നും മണ്ണ് ഇടിഞ്ഞുവീഴുകയായിരുന്നു. മൂന്ന് പേരും മണ്ണിനടിയിലായി. എന്നാല്‍ രണ്ട് പേരെ നാട്ടുകാര്‍ രക്ഷപ്പെടുത്തി.

Story Highlights: vadakara, well

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here