Advertisement

ചെന്നൈയില്‍ കൊവിഡ് രോഗി കൊല്ലപ്പെട്ട സംഭവത്തില്‍ വഴിത്തിരിവ്; മോഷണത്തിനിടെ കൊല നടത്തിയത് ആശുപത്രി ജീവനക്കാരി; അറസ്റ്റ്

June 16, 2021
Google News 1 minute Read

ചെന്നൈയില്‍ ആശുപത്രിയില്‍ നിന്ന് കാണാതായ കൊവിഡ് രോഗിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ വഴിത്തിരിവ്. രോഗിയെ കൊലപ്പെടുത്തിയ ആശുപത്രി ജീവനക്കാരിയെ പൊലീസ് അറസ്റ്റ് ചെയ്തു.
കരാര്‍ ജീവനക്കാരിയായ തിരുവൊട്ടിയൂര്‍ സ്വദേശി രതിദേവി(40)യെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

ചെന്നൈ രാജീവ്ഗാന്ധി ഗവ. ജനറല്‍ ആശുപത്രിയിലായിരുന്നു സംഭവം. കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന വെസ്റ്റ് താംബരം സ്വദേശി സുനിത(41)യെയാണ് ജീവനക്കാരിയായ രതിദേവി കൊലപ്പെടുത്തിയത്. സുനിതയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം രതിദേവി ഇവരുടെ പണവും മൊബൈല്‍ ഫോണും മോഷ്ടിക്കുകയും ആശുപത്രിയിലെ എട്ടാം നിലയില്‍ മൃതദേഹം ഉപേക്ഷിക്കുകയുമായിരുന്നു.

കൊവിഡ് ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ച സുനിതയെ മെയ് 24-ാം തീയതി മുതലാണ് കാണാതായത്. ഭര്‍ത്താവ് മൗലി ഭക്ഷണവുമായി എത്തിയപ്പോള്‍ സുനിതയെ വാര്‍ഡില്‍ കണ്ടില്ല. ആശുപത്രി പരിസരത്ത് തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കി.

സുനിതയെ കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് ആശുപത്രിയിലെ എട്ടാം നിലയിലെ എമര്‍ജന്‍സി ബോക്‌സ് റൂമില്‍നിന്ന് ദുര്‍ഗന്ധം വമിക്കുന്നത്. തുടര്‍ന്ന് ജൂണ്‍ എട്ടിന് ഇവിടെ പരിശോധിച്ചപ്പോള്‍ അഴുകിയ നിലയില്‍ ഒരു മൃതദേഹം കണ്ടെത്തി. ഭര്‍ത്താവ് മൗലി മൃതദേഹം സുനിതയുടേതാണെന്ന് സ്ഥിരീകരിച്ചു. പോസ്റ്റുമോര്‍ട്ടത്തില്‍ സംഭവം കൊലപാതകമാണെന്നും തെളിഞ്ഞു. തുടര്‍ന്ന് പൊലീസ് നടത്തിയ വിശദമായ അന്വേഷണത്തില്‍ കൊല നടത്തിയത് രതിദേവിയാണെന്ന് വ്യക്തമായി. ചോദ്യം ചെയ്യലില്‍ രതിദേവി കുറ്റം സമ്മതിച്ചു

Story Highlights: murder

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here