‘മുഖ്യമന്ത്രിക്കെതിരായ പരസ്യഭീഷണി അക്രമങ്ങള്‍ക്കുള്ള ആഹ്വാനം’; എ എന്‍ രാധാകൃഷ്ണനെതിരെ സിപിഐഎം

‘മുഖ്യമന്ത്രിക്കെതിരായ പരസ്യഭീഷണി അക്രമങ്ങള്‍ക്കുള്ള ആഹ്വാനം’; എ എന്‍ രാധാകൃഷ്ണനെതിരെ സിപിഐഎം
മുഖ്യമന്ത്രി പിണറായി വിജയനെതിരെ ബിജെപി സംസ്ഥാന ഉപാധ്യക്ഷന്‍ എ. എന്‍ രാധാകൃഷ്ണന്‍ നടത്തിയ പരാമര്‍ശത്തിനെതിരെ സിപിഐഎം രംഗത്ത്. മുഖ്യമന്ത്രിക്കെതിരായ എ. എന്‍ രാധാകൃഷ്ണന്റെ പരസ്യഭീഷണി അക്രമങ്ങള്‍ക്കുള്ള ആഹ്വാനമാണെന്ന് സിപിഐഎം ആരോപിച്ചു. അഴിമതി മൂടിവച്ച് അക്രമം കെട്ടഴിച്ച് വിടാനാണ് ബിജെപിയുടെ ശ്രമമെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവന്‍ കുറ്റപ്പെടുത്തി.
ഇന്നലെയാണ് മുഖ്യമന്ത്രി പിണറായി വിജയനെതിരെ എ. എന്‍ രാധാകഷ്ണന്‍ പരസ്യഭീഷണി നടത്തിയത്.
ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനെ വേട്ടയാടുന്നത് തുടര്‍ന്നാല്‍ പിണറായി വിജയന്‍ അധിക കാലം വീട്ടില്‍ കിടന്നുറങ്ങില്ലെന്നായിരുന്നു രാധാകൃഷ്ണന്റെ ഭീഷണി. മക്കളെ കാണാന്‍ പിണറായി വിജയന്‍ ജയിലില്‍ വരേണ്ടിവരും. അഹങ്കാരവുമായി പിണറായി വിജയന്‍ വന്നാല്‍ ജനാധിപത്യ കേരളം തിരിച്ചടിക്കും. അതിശക്തിമായ, ഐതിഹാസികമായ സമരങ്ങള്‍ക്ക് കേരളം സാക്ഷ്യം വഹിക്കുമെന്നും തങ്ങളെ കൈകാര്യം ചെയ്യാമെന്നാണ് പിണറായി വിജയന്‍ കരുതിയിരിക്കുന്നതെന്നുമായിരുന്നു എ. എന്‍ രാധാകൃഷ്ണന്റെ പ്രതികരണം.
Story Highlights: A N Radhakrishnan, chief minister
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here