Advertisement

ശാരീരിക വെല്ലുവിളികളോട് പടപൊരുതിയ പോരാളി; ലത്തീഷാ അൻസാരി യാത്രയായി

June 16, 2021
Google News 1 minute Read
latheesha passed away

ശാരീരിക വെല്ലുവിളികളോട് പൊരുതി പ്രത്യാശയുടെ മറ്റൊരു പേരായി മാറിയ ലത്തീഷാ അൻസാരി യാത്രയായി. ഇന്ന് രാവിലെ എട്ട് മണിയോടെയായിരുന്നു മരണം.

എരുമേലി സർവീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് ജീവനക്കാരിയായിരുന്നു ലത്തീഷ. എരുമേലി പുത്തൻ പീടികയിൽ അൻസാരി ജമീല ദമ്പതികളുടെ രണ്ടാമത്തെ മകളായാണ് ലത്തിഷാ അൻസാരി ജനിച്ചത്.

കഷ്ടിച്ച് രണ്ടടി മാത്രം ഉയരമുള്ള ലത്തീഷയ്ക്ക് അപൂർവ ജനിതകരോഗമായ ബ്രിറ്റിൽ ബോൺ ഡിസീസ് ആയിരുന്നു. ഇതേ തുടർന്നുണ്ടാകുന്ന കഠുത്ത ശാരീരിക വേദനയ്ക്കിടയിലും പഠനം മുടക്കാൻ ലതീഷ തയാറായിരുന്നില്ല. എംകോം ബിരുദധാരിയായ ലതീഷ കാലാരംഗത്തും മികവ് തെളിയിച്ച വ്യക്തിയാണ്.

ഫഌവേഴ്‌സിന്റെ കോമഡി ഉത്സവത്തിൽ കലാപ്രകടനവുമായി എത്തിയിരുന്നു. പിയാനോയിൽ ‘മിന്നാമിനുങ്ങേ’ എന്ന ഗാനമായിരുന്നു ലത്തീഷ വായിച്ചത്.

പ്രതിസന്ധികളെ തരണം ചെയ്ത് ജീവിതത്തിൽ മുന്നേറിയിരുന്ന ലത്തീഷ പ്രതീക്ഷയുടെ കിരണമായിരുന്നു.

Story Highlights: latheesha passed away

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here