മരം മുറിക്കലിന് പ്രതിപക്ഷവും അനുമതി ആവശ്യപ്പെട്ടിരുന്നു; മുൻ പ്രതിപക്ഷ നേതാവ് റവന്യൂ മന്ത്രിക്ക് നൽകിയ കത്ത് പുറത്ത്

മരംമുറിക്കേസില്‍ വിവാദമായ റവന്യൂ ഉത്തരവ് നടപ്പാക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെടുന്ന കത്ത് പുറത്ത്. മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, സുല്‍ത്താന്‍ ബത്തേരി എം.എല്‍.എ ഐ സി ബാലകൃഷ്ണന്‍ എന്നിവര്‍ റവന്യൂമന്ത്രിക്ക് അയച്ച കത്താണ് പുറത്തായത്. കല്‍പ്പറ്റ മുന്‍ എം.എല്‍.എയും സി.പി.ഐ.എം നേതാവുമായ സി.കെ ശശീന്ദ്രനും സമാനമായ ആവശ്യം ഉന്നയിച്ചിരുന്നു.
വിവാദമായ റവന്യൂ ഉത്തരവ് ഇറങ്ങിയതിലും നടപ്പാക്കിയതിലും ഗൂഢാലോചനയും അഴിമതിയുമുണ്ടെന്നായിരുന്നു പ്രതിപക്ഷത്തിന്റെ പ്രധാന ആരോപണം.മുഖ്യമന്ത്രി പിണറായി വിജയനിലേക്ക് വരെ പ്രതിപക്ഷം ആരോപണമുന്നയിച്ചിരുന്നു.എന്നാല്‍ ചന്ദനം ഒഴികെയുള്ള മരങ്ങള്‍ മുറിക്കാന്‍ അനുമതി നല്‍കുന്ന ഉത്തരവ് നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവായിരുന്ന രമേശ് ചെന്നിത്തല റവന്യൂ മന്ത്രിക്ക് അയച്ച കത്താണ് ഇപ്പോള്‍ പുറത്തുവന്നിത്.
സുല്‍ത്താന്‍ ബത്തേരി എംഎല്‍എ ഐ സി ബാലകൃഷ്ണന്റെ ആവശ്യപ്രകാരമായിരുന്നു പ്രതിപക്ഷ നേതാവിന്റെ കത്ത്. കല്‍പ്പറ്റ കര്‍ഷക സംരക്ഷണ സമിതി പ്രസിഡന്റ് ടി എ ബേബിയുടെ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് ഇരുവരും കത്തയച്ചിരിക്കുന്നത്. കത്ത് നല്‍കിയത് കര്‍ഷകരുടെ താത്പര്യം സംരക്ഷിക്കാന്‍ വേണ്ടി മാത്രമെന്ന് ഐ.സി ബാലകൃഷ്ണന്‍ ട്വന്റിഫോറിനോട് പ്രതികരിച്ചു
കല്‍പ്പറ്റ മുന്‍ എം.എല്‍.എയും സി.പി.ഐ.എം സംസ്ഥാന കമ്മിറ്റിയംഗവുമായ സി കെ ശശീന്ദ്രനും സമാനമായി റവന്യൂ മന്ത്രിക്ക് കത്തയച്ചിട്ടുണ്ടായിരുന്നു. ഉത്തരവ് ഇറക്കിയത് കര്‍ഷകരുടെ പൊതുവികാരം പാലിച്ചെന്ന സര്‍ക്കാര്‍ വാദത്തിന് ശക്തി പകരുന്നതാണ് പ്രതിപക്ഷത്തിന്റെ കത്ത്.
Story Highlights: opposition too sought approval for tree cutting 24 exclusive
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here