മൃതദേഹം എലി കരണ്ട സംഭവം ; വീഴ്ച സമ്മതിച്ച് ആശുപത്രി അധികൃതർ

പാലക്കാട് പട്ടാമ്പിയിൽ മൃതദേഹത്തിൽ എലി കടിച്ച സംഭവത്തില്‍ വീഴ്ച സമ്മതിച്ച് സേവന ആശുപത്രി അധികൃതർ. സംഭവിക്കാൻ പാടില്ലാത്തതാണ് സംഭവിച്ചത്. കുടുംബത്തിൻ്റെ ദുഃഖത്തിൽ പങ്കുചേരുന്നുവെന്നും ആശുപത്രി പ്രതികരിച്ചു.
കുടുംബാംഗങ്ങളുടെ അഭ്യർത്ഥനപ്രകാരമാണ് ആശുപത്രിയിൽ മൃതദേഹം സൂക്ഷിക്കാൻ അനുമതി നൽകിയത്. ബന്ധുക്കളുടെ സാന്നിധ്യത്തിലാണ് മുഖത്തെ മുറിവുകൾ കെട്ടിയത്. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ജാഗ്രത പുലർത്തുമെന്നും ആശുപത്രി അധികൃതർ പറഞ്ഞു. ആശുപത്രി എംഡി സി പി അബ്ദുൽ ഖാദറിൻ്റേതാണ് പ്രതികരണം.
അതേസമയം , ആശുപത്രിയുടെ ഭാഗത്തുനിന്ന് വീഴ്ച സംഭവിച്ചിട്ടുണ്ടെന്ന് ഡി എം ഒ കെ.പി റീത്ത വ്യക്തമാക്കി. ഒരിക്കലും ഉണ്ടാകാൻ പാടില്ലാത്ത സംഭവമാണ് ഉണ്ടായത് . ആവർത്തിക്കാതിരിക്കാൻ കർശന നിർദേശങ്ങൾ നൽകിയിട്ടുണ്ട് . ആരോഗ്യമന്ത്രിക്ക് ഉടൻ റിപ്പോർട്ട് സമർപ്പിക്കുമെന്നും ഡിഎംഒ കെ.പി റീത്ത പറഞ്ഞു.
Story Highlights: Rats Bitten dead body, private hospital mortuary
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here