മരംമുറിക്കല്‍ ഗൂഢാലോചനയില്‍ ഉദ്യോഗസ്ഥര്‍ക്കും പങ്കെന്ന് ക്രൈംബ്രാഞ്ച് എഫ്‌ഐആര്‍

വിവിധ ജില്ലകളിലെ സര്‍ക്കാര്‍ പുറമ്പോക്ക് ഭൂമിയില്‍ മരംമുറിക്കല്‍ നടന്നെന്ന് എഫ്‌ഐആര്‍. പട്ടയ, വന, പുറംമ്പോക്ക് ഭൂമികളില്‍ നിന്ന് സംരക്ഷിത മരം വ്യാപകമായി മുറിച്ചുമാറ്റി. സര്‍ക്കാര്‍ ഉത്തരവുണ്ടെന്ന വ്യാജേനയാണ് മരംമുറിച്ചത്. ഉന്നതസംഘം രജിസ്റ്റര്‍ ചെയ്ത കേസിലാണ് കണ്ടെത്തല്‍.
എഫ്‌ഐആറിന്റെ പകര്‍പ്പ് 24ന് ലഭിച്ചു. വനം കൊള്ളയ്ക്ക് ഉദ്യോഗസ്ഥരും കോണ്‍ട്രാക്ടര്‍മാരും ചേര്‍ന്ന് കൂടിയാലോചന നടത്തി. ക്രൈംബ്രാഞ്ച് രജിസ്റ്റര്‍ ചെയ്ത കേസിലാണ് എഫ്‌ഐആര്‍ പുറത്തുവിട്ടിരിക്കുന്നത്. വിശദമായ അന്വേഷണം ആവശ്യമാണെന്നും ഉന്നതതല അന്വേഷണ സംഘം.
അതേസമയം വിവാദ ഉത്തരവിന്റെ മറവില്‍ മരം മുറി നടന്ന സ്ഥലങ്ങളില്‍ അന്വേഷണ സംഘം ഇന്ന് പരിശോധന നടത്തും. കൂടുതല്‍ മരങ്ങള്‍ മുറിച്ച് കടത്തിയ മച്ചാട് റേഞ്ചിലെ വിവിധ പ്രദേശങ്ങളിലാണ് ക്രൈംബ്രാഞ്ച് എഡിജിപി എസ് ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള സംഘം പരിശോധന നടത്തുക. പാസുകള്‍ അനുവദിച്ചതിലെ നടപടിക്രമങ്ങളും, ക്രമവിരുദ്ധമായി പാസ്സ് അനുവദിച്ചതുമുള്‍പ്പടെ സംഘം പരിശോധിക്കും. ഇന്നലെ വയനാട് മുട്ടിലിലെ മരം മുറി നടന്ന ഇടങ്ങള്‍ അന്വേഷണസംഘം സന്ദര്‍ശിച്ചിരുന്നു.
Story Highlights: wood robbery, crime branch
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here