യൂറോ കപ്പിൽ കൊക്കക്കോള വിരോധം തുടരുന്നു; ഇത്തവണ ചിത്രത്തിൽ ഇറ്റലി താരം

യൂറോ കപ്പിൽ കൊക്കക്കോളയ്ക്ക് തിരിച്ചടി തുടരുന്നു. പോർച്ചുഗൽ ക്യാപ്റ്റൻ ക്രിസ്ത്യാനോ റൊണാൾഡോയ്ക്ക് പിന്നാലെ ഇറ്റാലിയൻ മധ്യനിര താരം മാനുവൽ ലോക്കടെല്ലിയും കോള കുപ്പികൾ എടുത്തുമാറ്റി കമ്പനിയെ ഞെട്ടിച്ചിരിക്കുകയാണ്. വാർത്താസമ്മേളനത്തിനു മുൻപ് തന്നെയാണ് ലോക്കട്ടെല്ലിയും കൊക്കക്കോള കുപ്പികൾ എടുത്ത് മാറ്റിയത്.
സ്വിറ്റ്സർലൻഡിനെതിരായ മത്സരത്തിൽ ഇരറ്റ ഗോളുകൾ നേടി കളിയിലെ താരമായതിനു ശേഷം വാർത്താസമ്മേളനത്തിനെത്തിയ ഇറ്റാലിയൻ താരമാണ് കോള കമ്പനിക്ക് ‘പണി’ കൊടുത്തത്. വെള്ളക്കുപ്പി എടുത്തുവച്ച് കൊക്കക്കോള കുപ്പികൾ മാറ്റിവെക്കുകയായിരുന്നു അദ്ദേഹം. നേരത്തെ, ഹംഗറിക്കെതിരായ മത്സരത്തിനു മുൻപാണ് ക്രിസ്ത്യാനോ കോളക്കുപ്പികൾ മാറ്റിവച്ചത്. തുടർന്ന് കുപ്പിവെള്ളം എടുത്ത അദ്ദേഹം അത് ഉയർത്തിക്കാണിക്കുകയും ചെയ്തു.
ക്രിസ്ത്യാനോ കോള കുപ്പി എടുത്ത് മാറ്റിയതിനു പിന്നാലെ കമ്പനിക്ക് നഷ്ടമായത് 4 ബില്ല്യൺ ഡോളർ ആണെന്ന് റിപ്പോർട്ട് വന്നിരുന്നു. സംഭവം പ്രചരിച്ചതിനു പിന്നാലെ കമ്പനിയുടെ ഓഹരി വിപണിയിൽ വലിയ ഇടിവുണ്ടായെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഓഹരിവിലയിൽ 1.6 ശതമാനത്തിൻ്റെ ഇടിവാണ് അനുഭവപ്പെട്ടത്. 242 ബില്ല്യൺ ഡോളറായിരുന്ന ഓഹരിവില 238 ബില്ല്യൺ ഡോളറായി ഇടിഞ്ഞു എന്നാണ് റിപ്പോർട്ടുകൾ.
ജർമനിക്കെതിരായ മത്സരത്തിനു ശേഷം നടത്തിയ വാർത്താസമ്മേളനത്തിനിടെ ഫ്രാൻസ് താരം പോൾ പോഗ്ബ തൻ്റെ മുന്നിലിരുന്ന ബിയർ കുപ്പി എടുത്ത് മാറ്റിവച്ചിരുന്നു. ഇസ്ലാം മത വിശ്വാസിയായ പോഗ്ബ തൻ്റെ വിശ്വാസങ്ങൾക്ക് എതിരായതിനാലാണ് ബിയർ കുപ്പികൾ മാറ്റിവച്ചത്.
Story Highlights: Italy’s Manuel Locatelli repeats Cristiano Ronaldo’s gesture
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here