കൊല്ലം ബൈപ്പാസ് ടോള്‍ പിരിവ്; പ്രതിഷേധവുമായി യുവജന സംഘടനകള്‍

ട്രോള്‍ പിരിവ് ഇന്ന് ആരംഭിക്കാനിരുന്ന കൊല്ലം ബൈപ്പാസില്‍ പ്രതിഷേധവുമായി യുവജന സംഘടനകള്‍ രംഗത്തെത്തി. ഡിവൈഎഫ്‌ഐ, എഐവൈഎഫ് പ്രവര്‍ത്തകരാണ് പ്രതിഷേധവുമായി ബൈപ്പാസില്‍ തുടരുന്നത്.
എട്ട് മണിക്ക് ടോള്‍ പിരിവ് തുടങ്ങുമെന്നാണ് കരാറുകാരന്‍ അറിയിച്ചിരുന്നത്. ബൈപ്പാസില്‍ കനത്ത പൊലീസ് സുരക്ഷയുണ്ട്. ജീവനക്കാര്‍ പൂജ ചടങ്ങ് ആരംഭിച്ചിരുന്നു. പ്രതിഷേധക്കാര്‍ പാത്രങ്ങള്‍ നശിപ്പിച്ച് പൂജ തടസപ്പെടുത്തി. ടോള്‍ ബൂത്തുകളില്‍ കയറി പ്രതിഷേധിച്ചു. പൊലീസിന് എതിരെയും പ്രതിഷേധിച്ചു. ടോള്‍ ബൂത്തുകള്‍ തല്ലിത്തകര്‍ക്കാനും ശ്രമം നടത്തി.
Story Highlights: kollam bypass, toll
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here