Advertisement

പ്രവാസികളുടെ പ്രവേശന വിലക്ക് നീക്കാനൊരുങ്ങി കുവൈത്ത്; വാക്സിനെടുത്തവര്‍ക്ക് അനുമതി

June 17, 2021
Google News 0 minutes Read

കൊ​വി​ഡ് വ്യാ​പ​ന​ത്തെ​ തു​ട​ര്‍​ന്ന് ഇ​ന്ത്യ​യു​ള്‍​പ്പെ​ടെ​യു​ള്ള രാ​ജ്യ​ങ്ങ​ള്‍​ക്ക് ഏ​ര്‍​പ്പെ​ടു​ത്തി​യ പ്ര​വേ​ശ​ന വി​ല​ക്ക് കുവൈത്ത് നീ​ക്കു​ന്നു. വാ​ക്‌​സി​ന്‍ സ്വീ​ക​രി​ച്ച കുവൈത്ത് താ​മ​സ വീസ​യു​ള്ള വി​ദേ​ശി​ക​ള്‍​ക്ക് ഓ​ഗ​സ്റ്റ് ഒ​ന്ന് മു​ത​ല്‍ രാ​ജ്യ​ത്തേ​ക്ക് പ്ര​വേ​ശി​ക്കാം.

ഇന്ന് ചേര്‍ന്ന ക്യാബിനറ്റ് യോഗത്തില്‍ ഇത് സംബന്ധിച്ച ശുപാര്‍ശ സമര്‍പ്പിച്ചത്. വാക്സിനെടുത്ത പ്രവാസികളെ ഓഗസ്റ്റ് ഒന്നു മുതല്‍ രാജ്യത്തേക്ക് മടങ്ങി വരാന്‍ അനുവദിക്കുമെന്ന് സർക്കാർ വക്താവ് അറിയിച്ചു.

കുവൈത്ത് അം​ഗീ​ക​രി​ച്ച വാ​ക്‌​സി​ന്‍ സ്വീ​ക​രി​ച്ച​വ​ര്‍​ക്കാ​ണ് ഉ​പാ​ധി​ക​ളോ​ടെ രാ​ജ്യ​ത്തേ​ക്ക് വ​രാ​ന്‍ അ​നു​മ​തി​യു​ള്ള​ത്. ഫൈ​സ​ര്‍, ആ​സ്ട്ര​സെ​ന​ക, മൊ​ഡേ​ണ, ജോ​ണ്‍​സ​ണ്‍ ആ​ന്‍​ഡ് ജോ​ണ്‍​സ​ണ്‍ എ​ന്നി​വ​യാ​ണ് കു​വൈ​ത്ത് അം​ഗീ​ക​രി​ച്ച വാ​ക്‌​സി​നു​ക​ള്‍. ഈ ​വാ​ക്സി​ന്‍റെ ര​ണ്ട് ഡോ​സും എ​ടു​ത്ത​വ​ര്‍​ക്കാ​ണ് കുവൈത്ത് പ്ര​വേ​ശ​ന​നാ​നു​മ​തി ന​ല്‍​കി​യി​രി​ക്കു​ന്ന​ത്.

അ​തേ​സ​മ​യം, ഭാ​ര​ത് ബ​യോ​ടെ​ക്കി​ന്‍റെ കൊ​വാ​ക്‌​സി​ന് കു​വൈ​റ്റ് അം​ഗീ​കാ​രം ന​ല്‍​കി​യി​ട്ടി​ല്ല. ഈ ​വാ​ക്സി​ന്‍ എ​ടു​ത്ത​വ​ര്‍​ക്ക് കുവൈത്തി​ലേ​ക്ക് പ്ര​വേ​ശി​ക്കാ​ന്‍ അ​നു​മ​തി​യി​ല്ല. കുവൈത്തില്‍ നിന്ന് ഇപ്പോള്‍ വാക്സിന്‍ സ്വീകരിച്ചിട്ടുള്ള പ്രവാസികള്‍ക്ക് ആരോഗ്യ മുന്‍കരുതലുകള്‍ പാലിച്ച് രാജ്യത്തിന് പുറത്തേക്ക് പോവുകയും മടങ്ങിവരികയും ചെയ്യാനുമാവും.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here