Advertisement

ബയോ ബബിൾ മടുത്തു; ധാക്ക പ്രീമിയർ ലീഗ് മതിയാക്കി മടങ്ങാൻ അനുമതി നൽകണമെന്ന് ഷാക്കിബ്

June 17, 2021
2 minutes Read
Shakib appeals leave DPL

ധാക്ക പ്രീമിയർ ലീഗ് മതിയാക്കി മടങ്ങാൻ അനുമതി നൽകണമെന്ന് ബംഗ്ലാദേശ് താരം ഷാക്കിബുൽ ഹസൻ. അമേരിക്കയിലേക്ക് ഒരു വിമാന ടിക്കറ്റെടുത്ത് നൽകണമെന്ന് അദ്ദേഹം അധികൃതരോട് ആവശ്യപ്പെട്ടു എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ധാക്ക പ്രീമിയർ ലീഗിനിടെ അമ്പയർമാരോട് കയർക്കുകയും സ്റ്റമ്പ് പിഴുതെറിയുകയും ചെയ്ത ഷാക്കിബിനെ മൂന്ന് മത്സരങ്ങളിൽ നിന്ന് വിലക്കിയിരുന്നു.

“ഷാക്കിബിൽ നിന്ന് ഞങ്ങൾക്ക് കത്ത് ലഭിച്ചിട്ടുണ്ട്. മാർച്ച് മുതൽ ഷാക്കിബ് ബയോ ബബിളിലാണ്. കുടുംബത്തിൽ നിന്ന് അകന്നാണ് അദ്ദേഹം ഇത്ര നാളും കഴിഞ്ഞത്. വിഷയത്തിൽ എന്ത് തീരുമാനം എടുക്കണമെന്ന് ഞങ്ങൾ തീരുമാനിച്ചിട്ടില്ല. ഏറെ താമസിയാതെ ഇക്കാര്യത്തിൽ തീരുമാനം ഉണ്ടാവും.”- ഷാക്കിബിൻ്റെ ക്ലബായ മുഹമ്മദൻ സ്പോർട്ടിംഗ് ക്ലബ് സെക്രട്ടറി സലിം ഷാഹിദ് പറഞ്ഞു.

മൂന്ന് മത്സരങ്ങളിലെ വിലക്കിനു ശേഷം ഷാക്കിബ് ഇന്ന് ഗാസി ഗ്രൂപ്പ് ക്രിക്കറ്റേഴ്സിനെതിരെ കളത്തിലിറങ്ങിയിരുന്നു. ബാറ്റ് ചെയ്തപ്പോൾ 10 റൺസെടുത്ത് പുറത്തായ താരം ബൗളിംഗിൽ 3 ഓവറുകൾ എറിഞ്ഞ് ഒരു വിക്കറ്റ് വീഴ്ത്തി. മഴ നിയമപ്രകാരം ഗാസി ഗ്രൂപ്പ് 7 വിക്കറ്റിനു വിജയിച്ചു.

Story Highlights: Shakib Al Hasan appeals for leave to cut short his DPL stint

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top