Advertisement

അയർലൻഡ് താരം കെവിൻ ഓബ്രിയൻ ഏകദിനത്തിൽ നിന്ന് വിരമിച്ചു

June 18, 2021
Google News 1 minute Read
Kevin O'Brien announces retirement

അയർലൻഡ് ഓൾറൗണ്ടർ കെവിൻ ഓബ്രിയൻ ഏകദിന ക്രിക്കറ്റിൽ നിന്ന് വിരമിച്ചു. 15 വർഷം നീണ്ട കരിയറിനു ശേഷമാണ് ഐറിഷ് ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച ക്രിക്കറ്റർമാരിൽ പെട്ട കെവിൻ പാഡഴിക്കുന്നത്. 37കാരനായ താരം 2006ൽ ഇംഗ്ലണ്ടിനെതിരെയാണ് അരങ്ങേറുന്നത്.

അയർലൻഡിനായി കളിച്ച് മതിയായില്ലെന്നും ഏകദിനങ്ങളിൽ ഇനി രാജ്യത്തിനായി പഴയതുപോലെ കളിക്കാനാവില്ലെന്ന് കരുതിയതു കൊണ്ടാണ് വിരമിക്കുന്നതെന്നും ഓബ്രിയൻ പറഞ്ഞു. മൂന്ന് ലോകകപ്പുകളിലെയടക്കം ചില നല്ല ഓർമ്മകളുണ്ടെങ്കിലും ഇൻ പൂർണമായും ടി-20 ക്രിക്കറ്റിൽ ശ്രദ്ധ പതിപ്പിക്കാനാണ് തീരുമാനം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അയർലൻഡിനായി മൂന്ന് ഫോർമറ്റിലും കളിച്ചിട്ടുള്ള താരമാണ് ഓബ്രിയൻ. ദേശീയ ജഴ്സിയിൽ 153 ഏകദിനങ്ങളിലും 96 ടി-20 മത്സരങ്ങളിലും 3 ടെസ്റ്റ് മത്സരങ്ങളിലും താരം കളത്തിലിറങ്ങി. ഏകദിന കരിയറിൽ 3619 റൺസും 114 വിക്കറ്റുകളും അദ്ദേഹത്തിൻ്റെ പേരിലുണ്ട്. ടി-20 കരിയറിൽ 1672 റൺസും 58 വിക്കറ്റുകളുമുള്ള അദ്ദേഹം 3 ടെസ്റ്റ് മത്സരങ്ങളിൽ നിന്നായി 258 റൺസും നേടിയിട്ടുണ്ട്. ഏകദിനത്തിൽ രാജ്യത്തിനായി ഏറ്റവുമധികം വിക്കറ്റുകൾ നേടിയ താരമാണ് കെവിൻ. 2011 ലോകകപ്പിൽ ഇംഗ്ലണ്ടിനെതിരെ നേടിയ 113 റൺസ് ആണ് ഓബ്രിയൻ്റെ കരിയറിലെ ഏറ്റവും സുപ്രധാന ഇന്നിംഗ്സ്. ബെംഗളൂരുവിൽ നടന്ന മത്സരത്തിൽ വെറും 50 പന്തുകളിലാണ് ഐറിഷ് താരം സെഞ്ചുറി നേടിയത്.

Story Highlights: Kevin O’Brien announces ODI retirement

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here