Advertisement

മിൽഖ സിംഗിന്റെ ആരോഗ്യനിലയിൽ ആശങ്ക; ഓക്സിജൻ നില താഴുന്നു എന്ന് ഡോക്ടർമാർ

June 18, 2021
Google News 1 minute Read
Milkha Singh Oxygen Dips

ഇതിഹാസ സ്പ്രിൻ്റർ മിൽഖ സിംഗിൻ്റെ ആരോഗ്യനിലയിൽ ആശങ്ക. 91കാരനായ താരത്തിന് കൊവിഡ് ഭേദമായെങ്കിലും ആരോഗ്യനില വഷളായെന്ന് ഡോക്ടർമാർ അറിയിച്ചു. മിൽഖയുറ്റെ ഓക്സിജൻ നില താഴുകയാണെന്നും ഡോക്ടർമാർ വ്യക്തമാക്കി. മിൽഖ സിംഗിൻ്റെ ഭാര്യയും ഇന്ത്യയുടെ മുൻ വോളിബോൾ ക്യാപ്റ്റനുമായ നിർമൽ കൗർ കൊവിഡ് ബാധിച്ച് മരണപ്പെട്ടിരുന്നു.

“വ്യാഴാഴ്ച രാത്രിയോടെ മിൽഖയ്ക്ക് പെട്ടെന്ന് പനി ബാധിച്ചു. അദ്ദേഹത്തിൻ്റെ ഓക്സിജൻ നില താഴ്ന്നു. ഡോക്ടർമാരുടെ ഒരു സംഘം അദ്ദേഹത്തെ നിരീക്ഷിക്കുന്നുണ്ട്.”- ഛണ്ഡീഗഡിലെ പിജിഐഎംആർ ആശുപത്രി പുറത്തിറക്കിയ വാർത്താകുറിപ്പിൽ പറയുന്നു.

85കാരിയായ നിർമൽ മൊഹാാലിയിലെ ഫോർട്ടിസ് ആശുപത്രിയിലാണ് മരണത്തിനു കീഴടങ്ങിയത്. ഈ മാസം 13ന്

കൊവിഡ് ന്യൂമോണിയ ബാധിച്ചതുമൂലമാണ് മെയ് 26ന് നിർമലിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മെയ് മാസത്തിലെ മൂന്നാം ആഴ്ചയിലാണ് 91കാരനായ മിൽഖ സിംഗിന് കൊവിഡ് സ്ഥിരീകരിച്ചത്. തുടർന്ന് അദ്ദേഹം ഹോം ഐസൊലേഷനിൽ ആയിരുന്നു. എന്നാൽ രക്തത്തിലെ ഓക്‌സിജന്റെ അളവ് കുറയുകയും നേരിയ തോതിൽ ന്യൂമോണിയ ബാധിക്കുകയും ചെയ്ത സാഹചര്യത്തിലാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മുൻകരുതലിന്റെ ഭാഗമായാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്ന് മകൻ ജീവ് അറിയിച്ചിരുന്നു.വൈകിട്ട് 4 മണിക്കായിരുന്നു മരണം. ആശുപത്രിയിൽ പ്രവേശിപ്പിച്ചതിനു പിന്നാലെ നിർമലിൻ്റെ ആരോഗ്യനില വഷളായിരുന്നു.

Story Highlights: Milkha Singh Oxygen Saturation Level Dips

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here