Advertisement

ഗംഗയില്‍ ഒഴുകിയ മൃതദേഹങ്ങളെക്കുറിച്ച് കവിതയെഴുതി; കവയത്രിക്കെതിരെ ഗുജറാത്ത് സാഹിത്യ അക്കാദമി ചെയർമാൻ രംഗത്ത്

June 18, 2021
2 minutes Read

ഗംഗാനദിയില്‍ മൃതദേഹങ്ങള്‍ ഒഴുകിയത് പ്രമേയമാക്കി കവിതയെഴുതിയ കവയത്രിക്കെതിരെ ഗുജറാത്ത് സാഹിത്യ അക്കാദമി ചെയര്‍മാന്റെ രൂക്ഷ വിമര്‍ശനം. കവി പാരുള്‍ ഖക്കറാണ് ഗംഗാ നദിയില്‍ മൃതദേഹങ്ങള്‍ ഒഴുകിയതും കൊവിഡിനെ നേരിടുന്നതില്‍ സര്‍ക്കാറിന്റെ വീഴ്ചകളെ വിമര്‍ശിച്ചും കവിതയെഴുതിയത്. കവിതക്കെതിരെ ഗുജറാത്ത് സാഹിത്യ അക്കാദമി ചെയര്‍മാന്‍ വിഷ്ണു പാണ്ഡ്യ രംഗത്തെത്തി.

പ്രധാനമന്ത്രിയെയാണ് കവിത ഉന്നംവെക്കുന്നതെന്നും ഇന്ത്യന്‍ ജനതയെ അപമാനിക്കുന്നതാണ് കവിതയെന്നും വിഷ്ണു പാണ്ഡ്യ പറഞ്ഞു. ലിബറല്‍ലുകളും കമ്മ്യൂണിസ്റ്റുകളും സാഹിത്യ നക്‌സലുകളും രാജ്യത്ത് അരാജകത്വം പ്രചരിപ്പിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

‘ശബ് വാഹിനി ഗംഗ’ എന്ന പേരിലാണ് പാരുള്‍ കവിതയെഴുതിയത്. കവിതയില്‍ കൊവിഡ് കൈകാര്യം ചെയ്തതില്‍ കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിക്കുകയും ചെയ്തിരുന്നു. കവിത വിവിധ ഭാഷകളിലേക്ക് മൊഴിമാറ്റി സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.

Story Highlights: Poem , Parul Khakhar , bodies floating in ganga

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top