രാഹുല്‍ ഗാന്ധിയുമായുള്ള ചര്‍ച്ചയില്‍ പൂര്‍ണതൃപ്തനെന്ന് രമേശ് ചെന്നിത്തല

കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുമായുള്ള ചര്‍ച്ചയില്‍ പൂര്‍ണതൃപ്തനെന്ന് രമേശ് ചെന്നിത്തല. ഹൈക്കമാന്‍ഡ് തീരുമാനം അംഗീകരിക്കും. ഒരു സ്ഥാനവുമില്ലെങ്കിലും പാര്‍ട്ടിയില്‍ തുടരുമെന്നും രാഹുല്‍ ഗാന്ധിയെ അറിയിച്ചതായി ചെന്നിത്തല പറഞ്ഞു. പുതിയ ചുമതല സംബന്ധിച്ച് ചര്‍ച്ച ചെയ്തില്ല.
തെരഞ്ഞെടുപ്പ് പരാജയത്തിന് ഇടയാക്കിയ വിഷയങ്ങള്‍ രാഹുല്‍ ഗാന്ധിയുമായി ചര്‍ച്ച ചെയ്തു. പാര്‍ലമെന്ററി വിഷയങ്ങളില്‍ ചില ആശങ്കകള്‍ പ്രകടിപ്പിച്ചിട്ടുണ്ട്. ഉമ്മന്‍ ചാണ്ടിയെ ഫോണില്‍ വിളിക്കുമെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. മനസിലെ പ്രയാസങ്ങളെല്ലാം മാറിയെന്നും ചെന്നിത്തല.
ഹൈക്കമാന്‍ഡിനൊപ്പം ചേര്‍ന്നുനിന്നിട്ടുള്ള ആളുകളാണ് താനും ഉമ്മന്‍ ചാണ്ടിയും. തങ്ങള്‍ ഹൈക്കമാന്‍ഡിനെ അംഗീകരിക്കുകയും ചേര്‍ന്ന് പ്രവര്‍ത്തിക്കുകയും ചെയ്തിട്ടുള്ളവരാണ്. കോണ്‍ഗ്രസിന്റെ നന്മയ്ക്ക് വേണ്ടി കൂടെയുണ്ടാകും. പ്രതിപക്ഷ നേതാവിനും കെപിസിസി പ്രസിഡന്റിനും പൂര്‍ണ പിന്തുണ നല്‍കുമെന്ന് ചെന്നിത്തല പറഞ്ഞു.
Story Highlights: rahul gandhi, ramesh chennithala
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here