Advertisement

യുഎപിഎ കേസ്; വിദ്യാർത്ഥികളുടെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം തള്ളി സുപ്രിംകോടതി

June 18, 2021
2 minutes Read
sc dismisses delhi police petition

യുഎപിഎ കേസിൽ വിദ്യാർത്ഥികളുടെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം തള്ളി സുപ്രിംകോടതി. ജാമ്യത്തിലിറങ്ങിയ മൂന്ന് വിദ്യാർത്ഥികൾക്കും നോട്ടിസ് അയയ്ക്കാൻ സുപ്രിംകോടതി ഉത്തരവിട്ടു.

നാലാഴ്ചയ്ക്കകം മറുപടി നൽകാൻ ആവശ്യപ്പെട്ടുകൊണ്ടാണ് വിദ്യാർത്ഥികൾക്ക് നോട്ടിസ് അയച്ചിരിക്കുന്നത്. ഡൽഹി ഹൈക്കോടതി ഉത്തരവ് അടിയന്തരമായി സ്‌റ്റേ ചെയ്യണമെന്ന ആവശ്യം കോടതി നിരാകരിച്ചു.

ഡൽഹി ഹൈക്കോടതി വിധിയെ മറ്റ് കേസുകളിൽ തത്കാലം ഉപയോഗിക്കരുതെന്ന് സുപ്രിംകോടതി പറഞ്ഞു. അതീവ ഗൗരവമുള്ള വിഷയമാണിതെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത സുപ്രിംകോടതിയിൽ പറഞ്ഞു.

Story Highlights: sc dismisses delhi police petition

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top