Advertisement

ഇന്ത്യക്കാർക്ക് ഇപ്പോൾ യാത്രാ അനുമതി നൽകുന്ന 10 യൂറോപ്യൻ രാജ്യങ്ങൾ

June 18, 2021
1 minute Read

കൊവിഡ് വ്യാപനം മൂലം യാത്ര എന്നത് ഒരു സ്വപ്നമായി മാറിയിരിക്കെയാണ്. രണ്ട് വർഷമായി ലോക്ക്ഡൗണിലൂടെയും യാത്രാ വിലക്കുകളിലൂടെയും കടന്ന് പോയ ഏതൊരു യാത്രാ പ്രേമിയുടെയും സ്വപ്നമാണ് ഒരു ദൂര യാത്ര പോകുക എന്നത്. മഹാമാരിയുടെ വ്യാപനത്തെ തുടർന്ന് സഞ്ചാര സ്വാതന്ത്ര്യം നഷ്ടപ്പെട്ടവർക്കുള്ള ഒരു സന്തോഷ വാർത്തയാണ് ഇപ്പോൾ വന്നിരിക്കുന്നത്. മാസങ്ങളോളം നീളുന്ന യാത്രാ നിരോധനങ്ങൾ ഇടയ്ക്കിടെ പ്രഖ്യാപിക്കേണ്ടി വരുന്ന സാഹചര്യത്തിൽ രാജ്യാന്തര യാത്രകൾ ഇപ്പോൾ വീണുകിട്ടുന്ന അപൂർവ ഭാഗ്യമായി മാറിയിരിക്കുന്നു. കൊറോണ വാപനത്തെ തുടർന്ന് ഭൂരിഭാഗം രാജ്യങ്ങളും ഇന്ത്യയിൽ നിന്നുള്ളവർക്ക് പ്രവേശനം അനുവദിച്ചിരുന്നില്ല എന്നതാണ് മറ്റൊരു തടസ്സം. എന്നാൽ, ഇപ്പോൾ പല രാജ്യങ്ങളും ഇന്ത്യക്കാർക്ക് വീണ്ടും യാത്രാ അനുമതി നൽകിയിരിക്കുകയാണ്. ഇന്ത്യൻ യാത്രക്കാർക്ക് വീസ നൽകുന്ന 10 യൂറോപ്യൻ രാജ്യങ്ങളെ അറിയാം.

ബെൽജിയം

സഞ്ചാരികളുടെ ഏറ്റവും പ്രിയപ്പെട്ട യൂറോപ്യൻ ടൂറിസ്റ്റ് ഡെസ്റ്റിനേഷൻ ആണ് ബെൽജിയം. ഇപ്പോൾ ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്ക് യാത്രാ അനുമതി നൽകിയിരിക്കുകയാണ് ബെൽജിയം. ന്യൂഡൽഹി, കൊൽക്കത്ത, മുംബൈ, ചെന്നൈ, ബെംഗളൂരു, കൊച്ചി, ഹൈദരാബാദ് എന്നിവിടങ്ങളിൽ ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്ക് വിസയ്ക്ക് അപേക്ഷിക്കാം.

ക്രൊയേഷ്യ

ടൂറിസ്റ്റ്, ബിസിനസ്, എമർജൻസി കേസുകൾ, റസിഡന്റ്, വർക്ക് പെർമിറ്റ് വീസകൾ മുതലായ വിഭാഗങ്ങളില്‍ ഹ്രസ്വകാല, ദീർഘകാല വിസകള്‍ ഇപ്പോള്‍ ക്രൊയേഷ്യ നൽകുന്നുണ്ട്. ന്യൂഡൽഹി, മുംബൈ, ചെന്നൈ, ഹൈദരാബാദ്, കൊൽക്കത്ത, ബെംഗളൂരു എന്നിവിടങ്ങളിൽ വീസയ്ക്ക് അപേക്ഷിക്കാം.

ഓസ്ട്രിയ

യാത്രാപ്രേമികളുടെ പ്രിയപ്പെട്ട ഇടമാണ് മധ്യയൂറോപ്യൻ രാജ്യമായ ഓസ്ട്രിയ. ഓസ്ട്രിയ ഇപ്പോൾ ഇന്ത്യക്കാർക്ക് സി (ഹ്രസ്വകാല), ഡി (ദീർഘകാല) വിസകൾ നൽകുന്നുണ്ട്. ഡല്‍ഹി,മുംബൈ, കൊച്ചി, ചെന്നൈ, ഹൈദരാബാദ്, ബെംഗളൂരു എന്നിവിടങ്ങളിൽ വീസയ്ക്ക് അപേക്ഷിക്കാം.

ഡെൻമാർക്ക്

ഡെൻമാർക്ക് എംബസി വെബ്‌സൈറ്റ് അനുസരിച്ച്, ഇന്ത്യൻ യാത്രക്കാർക്ക് ഹ്രസ്വകാല, ദീർഘകാല വീസകള്‍ ഇപ്പോള്‍ ലഭ്യമാണ്. ഇതിനായി ന്യൂഡൽഹി, കൊൽക്കത്ത, മുംബൈ, ചെന്നൈ, ഹൈദരാബാദ്, കൊച്ചി, ബെംഗളൂരു എന്നിവിടങ്ങളിൽ അപേക്ഷിക്കാം.

ജർമനി

സി, ഡി കാറ്റഗറി വിസകളാണ് ജർമനി ഇപ്പോൾ നൽകുന്നത്. സി വീസയും കുടുംബ പുനഃസമാഗമത്തിനും ആശ്രിതര്‍ക്കും ഡി വിസയും മാത്രമാണ് ജർമനി സ്വീകരിക്കുന്നത്. ഡല്‍ഹി, മുംബൈ, ചെന്നൈ, ഹൈദരാബാദ്, കൊച്ചി, ബെംഗളൂരു എന്നിവിടങ്ങളിൽ സി & ഡി കാറ്റഗറി വീസകള്‍ക്ക് അപേക്ഷിക്കാം.

ഇറ്റലി

സ്റ്റുഡന്റ് വീസകൾ, ബിസിനസ് വീസകൾ, എക്സപ്ഷനല്‍ കാറ്റഗറി തുടങ്ങിയവയാണ് ഇറ്റലി നല്‍കുന്നത്. ഡല്‍ഹി, മുംബൈ, ചെന്നൈ, ഹൈദരാബാദ്, കൊച്ചി, ബെംഗളൂരു എന്നിവിടങ്ങളിൽ നിന്ന് അപേക്ഷിമുംബൈ, ചെന്നൈ, ഹൈദരാബാദ്, കൊച്ചി, ബെംഗളൂരു എന്നിവിടങ്ങളിൽ നിന്ന് അപേക്ഷിക്കാം.

ഫ്രാൻസ്

ഫ്രാൻസാണ് ഡിജിറ്റൽ ഹെൽത്ത് പാസ് ആരംഭിച്ച ആദ്യത്തെ യൂറോപ്യൻ രാജ്യം. ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്ക് സി വിസയാണ് (ഹ്രസ്വകാല) ഫ്രാൻസ് നൽകുന്നത്. ന്യൂഡൽഹി, മുംബൈ, ചെന്നൈ, കൊച്ചി, ബെംഗളൂരു, ഹൈദരാബാദ് എന്നിവിടങ്ങളിൽ വീസയ്ക്ക് അപേക്ഷിക്കാം.

തുർക്കി

ഇന്ത്യക്കാർക്ക് എല്ലാ വിഭാഗത്തിലുള്ള വിസകൾ തുർക്കി നൽകുന്നുണ്ട്. ഇതിനായി മുംബൈ, ഹൈദരാബാദ്, കൊച്ചി, ചെന്നൈ, ബെംഗളൂരു, ന്യൂഡൽഹി എന്നിവിടങ്ങളിൽ അപേക്ഷ നല്‍കാം.

പോളണ്ട്

ഇന്ത്യൻ യാത്രക്കാർക്ക് ദീർഘകാല വിസയാണ് പോളണ്ട് നൽകുന്നത്. ഇതിനായി മുംബൈ, ബെംഗളൂരു, ഹൈദരാബാദ്, ചെന്നൈ, ന്യൂഡൽഹി, കൊൽക്കത്ത എന്നിവിടങ്ങളിൽ അപേക്ഷിക്കാം.

നെതർലന്‍ഡ്

നെതർലന്‍ഡ് സ്വീകരിക്കുന്നത് ബ്ലൂ കാര്‍പ്പറ്റ്, സീമാൻ, റീ-എൻട്രി വീസകൾ മാത്രമാണ്. ഇതിനായി മുംബൈ, ചെന്നൈ, ഹൈദരാബാദ്, ബെംഗളൂരു എന്നിവിടങ്ങളിൽ അപേക്ഷിക്കാം.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top