Advertisement

പഠനത്തിൽ മികവ് പുലർത്താൻ സാധിക്കാത്ത വിദ്യാർത്ഥികൾക്ക് സുവർണ്ണാവസരം ഒരുക്കി 90+ My Tuition App

June 19, 2021
Google News 5 minutes Read

ഒട്ടേറെ ഡിജിറ്റൽ ട്യൂഷൻ ആപ്പുകൾ സജീവമായ കേരളത്തിൽ മുൻപന്തിയിലാണ് 90+ My Tuition Appന്റെ സ്ഥാനം. കാരണം, ഈ ഓൺലൈൻ പഠനകാലത്ത് വിദ്യാർത്ഥികൾക്ക് ഏറ്റവും പ്രയോജനപ്രദമായ രീതിയിൽ ക്ലാസുകൾ നയിച്ചതിലൂടെ കൂടുതൽ ജനപ്രിയമായി മാറി 90+ My Tuition App. മഹാമാരിക്കാലം മക്കളുടെ പഠനത്തെ ബാധിക്കുമോ എന്ന് ആശങ്കപ്പെട്ട മാതാപിതാക്കളുടെയും പ്രിയം നേടാൻ 90+ My Tuition Appന് സാധിച്ചു. ഇപ്പോഴിതാ, വിദ്യാർത്ഥികൾക്ക് മികച്ചൊരു അവസരവുമായി എത്തിയിരിക്കുകയാണ് 90+ My Tuition App.

പൊതുവേ പഠനത്തിൽ മികവ് പുലർത്തുന്ന വിദ്യാർത്ഥികൾക്കായി നിരവധി സ്‌കോളർഷിപ്പുകൾ നിലവിലുണ്ട്. എന്നാൽ, മുൻനിരയിലേക്ക് എത്തുന്നവർക്കൊപ്പം പഠനത്തിൽ മോശമായ കുട്ടികൾക്ക് പ്രോത്സാഹനം നൽകാനും ശ്രമിക്കേണ്ടതുണ്ട്. അത്തരമൊരു മികച്ച പദ്ധതിയാണ് 90+ My Tuition App കേരള സിലബസിൽ പഠിക്കുന്ന കുട്ടികൾക്കായി നടപ്പിലാക്കാൻ ഒരുങ്ങുന്നത്.

90+ Educating India എന്ന പേരിൽ നടത്തുന്ന ക്യാമ്പയ്‌നിലൂടെ ഓരോ സ്‌കൂളിലും പഠനത്തിൽ പിന്നോട്ട് നിൽക്കുന്ന അഞ്ചാം ക്ലാസ് മുതൽ പ്ലസ്ടു തലം വരെയുള്ള 5% കുട്ടികൾക്ക് 90+ My Tuition Appന്റെ സൗജന്യ സേവനം ലഭ്യമാകും. ഇതിനായി സ്‌കൂളുകളാണ് ഈ ക്യാമ്പയിനിൽ പങ്കാളികളാകേണ്ടത്. താഴെ നൽകിയിരിക്കുന്ന ലിങ്കിൽ സ്‌കൂളിന്റെ പേരും, ബന്ധപ്പെടേണ്ട നമ്പറും, ജില്ലയും നൽകി രജിസ്റ്റർ ചെയ്യണം. പിന്നീട് സ്‌കൂളുകളിൽ 90+ My Tuition App നടത്തുന്ന പരീക്ഷയിൽ മുന്നിട്ട് നിൽക്കുന്ന അഞ്ചുപേർക്ക് സർട്ടിഫിക്കറ്റുകൾ നൽകും. പരീക്ഷയിൽ മികവ് പുലർത്താത്ത അഞ്ചുപേർക്ക് ഈ അധ്യയന വർഷം 90+ My Tuition App സൗജന്യ സേവനം നൽകി പഠന കാര്യങ്ങളിൽ പിന്തുണ നൽകും.

പഠനത്തിൽ മികവ് പുലർത്താത്തവരിൽ 90+ My Tuition Appന്റെ സേവനം പുരോഗതി വരുത്തും എന്ന ഉറപ്പാണ് ആപ്പ് നൽകുന്നത്. ഇതിനോടകം നിരവധി സ്‌കൂളുകളിൽ 90+ My Tuition App ക്യാമ്പയിൻ ആരംഭിച്ചുകഴിഞ്ഞു. 90+ Educating India Campaign-ന്റെ ഭാഗമാകാൻ രജിസ്റ്റർ ചെയ്യാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.

www.mytuitionapp.com

അഞ്ചാം ക്ലാസ് മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെയുള്ള കുട്ടികളാണ് 90+ My Tuition App നെ അവരുടെ പഠനത്തിനായി ആശ്രയിക്കുന്നത്. കേരളാ സിലബസിലുള്ള എല്ലാ വിഷയങ്ങളും വ്യക്തമായും കൃത്യമായും കുട്ടികള്‍ക്ക് മനസിലാകുന്ന രീതിയിലാണ് ക്ലാസുകള്‍ ഒരുക്കിയിരിക്കുന്നത്.

നൂതന സാങ്കേതിക വിദ്യയുടെ സഹായത്തോടെ അനിമേറ്റഡ് വിഷ്വൽസ് ഉൾപ്പെടുത്തി വീഡിയോ ക്ലാസുകൾ ആയിട്ടാണ് 90+ കുട്ടികളിലേക്ക് എത്തുന്നത്. അനിമേറ്റഡ് ദൃശ്യങ്ങൾ ആയതിനാൽ കുട്ടികൾക്ക് ഓരോ കോൺസെപ്റ്റിനെ കുറിച്ചും ആഴത്തിൽ മനസിലാക്കാനും പാഠഭാഗങ്ങള്‍ സിനിമ കാണുന്ന ലാഘവത്തോടെ വളരെ ലളിതമായി പഠിക്കാനും സാധിക്കുന്നു.

Story Highlights: 90+ My Tuition App, Education, 90+ Educating India campaign

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here