മണിമലയില്‍ വെട്ടേറ്റ എസ്‌ഐയുടെ ചികിത്സച്ചെലവ് സര്‍ക്കാര്‍ വഹിക്കുമെന്ന് മന്ത്രി വി എന്‍ വാസവന്‍

കോട്ടയം മണിമലയില്‍ വെട്ടേറ്റ എസ്‌ഐ ഇ ജി വിദ്യാധരനെ മന്ത്രി വി എന്‍ വാസവന്‍ സന്ദര്‍ശിച്ചു. ചികിത്സാച്ചെലവ് പൂര്‍ണമായും സര്‍ക്കാര്‍ വഹിക്കുമെന്ന് മന്ത്രി പറഞ്ഞു. പ്രതിയെ അറസ്റ്റ് ചെയ്യുന്നതിനിടെയാണ് എസ്‌ഐയ്ക്ക് വെട്ടേറ്റത്.
വധശ്രമ കേസിലെ പ്രതി അജിന്റെ പിതാവ് പ്രസാദാണ് എസ് ഐ വിദ്യാധരനെ വെട്ടിയത്. പ്രതികളായ അജിനേയും പ്രസാദിനേയും പൊലീസ് അറസ്റ്റ് ചെയ്തു. വധശ്രമം, പൊലീസിന്റെ കൃത്യനിര്‍വഹണം തടസ്സപ്പെടുത്തല്‍ തുടങ്ങിയ കേസുകളാണ് പ്രസാദിനെതിരെ ചുമത്തിയത്.
മണിമല പൊലീസ് സ്റ്റേഷന്‍ പരിധിയിലെ വെള്ളാവൂര്‍ ചുവട്ടടിപ്പാറയിലാണ് സംഭവം. അയല്‍വാസിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതി അജിന്‍ വീട്ടിലുണ്ടെന്ന വിവരത്തെ തുടര്‍ന്ന് രാവിലെ ആറരയോടെയാണ് പൊലീസ് സംഘം എത്തിയത്. പ്രതിയെ പിടികൂടുന്നതിനിടെ പിതാവ് പ്രസാദ് ഗ്രേഡ് എസ്‌ഐ ഇ ജി വിദ്യാധരനെ വെട്ടുകയായിരുന്നു. മുഖത്ത് പരുക്കേറ്റ വിദ്യാധരനെ കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.
Story Highlights: kottayam, kerala police, v n vasavan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here