Advertisement

പതിവ് രുചിക്ക് ഗുഡ്‌ബൈ; മാമ്പഴം കൊണ്ട് സാമ്പാർ ഉണ്ടാക്കാം

June 19, 2021
2 minutes Read

മാമ്പഴ പുളിശ്ശേരി, മാമ്പഴ പായസം എന്നൊക്കെ കേട്ടിട്ടുണ്ട് എന്താണീ മാമ്പഴം സാമ്പാർ. സാമ്പാർ എന്ന കേൾക്കുമ്പോൾ തന്നെ മനസിൽ വരുന്നത് നമ്മുടെ അടുക്കളകളിൽ പതിവായി കണ്ടു വരുന്ന പല തറ സാമ്പാറുകളാണ്. പച്ചക്കറികൾ ചേർത്ത് വെക്കുന്ന സാമ്പാർ, ഉള്ളി സാമ്പാർ, വെണ്ടയ്ക്ക സാമ്പാർ തുടങ്ങിയവയാണ്. എന്നാൽ പാതി രുചികളിൽ നിന്നും വ്യത്യസ്തമായി നിൽക്കുന്ന ഒരു രുചിക്കൂട്ടാണ്‌ മാമ്പഴ സാമ്പാറിന്റേത്. പഴുത്ത മാമ്പഴം കൊണ്ടാണ് രുചികരമായ ഈ സാമ്പാർ തയാറാക്കുന്നത്. ഇനി എങ്ങനെയാണ് ഈ വിഭവം തയ്യാറാക്കുന്നതെന്ന് നോക്കാം,

ചേരുവകൾ

പഴുത്ത മാങ്ങ – 5 എണ്ണം
നാളികേരം – 5 ടേബിൾ സ്പൂൺ
സാമ്പാർ പൊടി – 1 1/2 ടേബിൾ സ്പൂൺ
പുളി – നാരങ്ങ വലുപ്പത്തിൽ (വെള്ളത്തിൽ കുതർത്തി പിഴിഞ്ഞെടുത്തത് )
ശർക്കര – 2 ചെറിയ കഷ്ണം
സാമ്പാർ പരിപ്പ് വേവിച്ചത് – 1 കപ്പ്‌
കടുക് – 1/2 ടീസ്പൂൺ
ഉലുവ – 1/4 ടീസ്പൂൺ
വറ്റൽ മുളക് – 2 എണ്ണം
കായം പൊടി – 1 നുള്ള്
മഞ്ഞൾപ്പൊടി – 1/2 ടീസ്പൂൺ
വെളിച്ചെണ്ണ – 2 1/2 ടേബിൾ സ്പൂൺ
കറിവേപ്പില
ഉപ്പ്

തയാറാക്കുന്ന വിധം

  • മാങ്ങയുടെ തൊലി കളഞ്ഞ് കുറച്ചു വെള്ളവും മഞ്ഞൾപ്പൊടിയും ചേർത്ത് വേവിക്കാൻ വയ്ക്കുക.
  • ഒരു പാനിൽ വെളിച്ചെണ്ണ ചൂടാക്കി നാളികേരം നല്ല ബ്രൗൺ നിറമാകുന്നത് വരെ വറക്കുക.
  • അതിലേക്കു സാമ്പാർ പൊടി ചേർത്ത് ഒരു മിനിറ്റ് ഇളക്കിയ ശേഷം തീ അണക്കുക, ചൂടാറിയ ശേഷം നന്നായി അരച്ചെടുക്കുക.
  • മാങ്ങാ വെന്ത് കഴിഞ്ഞാൽ വേവിച്ച പരിപ്പ്, ആവശ്യത്തിന് ഉപ്പ്, പുളി പിഴിഞ്ഞത്, കറിവേപ്പില എന്നിവ ഇട്ട് തിളപ്പിക്കുക. അതിലേക്കു ശർക്കര കഷ്ണം, അരച്ച് വച്ച നാളികേരം എന്നിവ ഇട്ട് ഇളക്കി നന്നായി തിളപ്പിക്കുക. ഒരു പാനിൽ എണ്ണ ചൂടാക്കി കടുക്, ഉലുവ, വറ്റൽ മുളക്, കായം പൊടി, കറിവേപ്പില എന്നിവ വറത്തു സമ്പാറിലേക്ക് ഇടുക.

മാമ്പഴ സാമ്പാർ തയാർ!

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top