Advertisement

വെറും 5 ചേരുവ മതി; ഞൊടിയിടയിൽ രുചികരമായ മധുര പലഹാരം വീട്ടിലുണ്ടാക്കാം

July 21, 2022
1 minute Read
tasty flan recipe

അൽപം മധുരം നുണയാൻ ആ​ഗ്രഹം തോന്നുമ്പോൾ സ്വി​ഗ്​ഗിയേയും സൊമാറ്റോയെയും എത്ര നാൾ ആശ്രയിക്കും ? ഇനി വീട്ടിൽ തന്നെയുണ്ടാക്കാം രുചികരമായ വിഭവം ഫ്ളാൻ. ( tasty flan recipe )

ഇതിന് വെറും വിരലിലെണ്ണാവുന്ന ചേരുവകൾ മതി.

Read Also: വീട്ടില്‍ തയാറാക്കാം സ്വാദേറും പാഷന്‍ഫ്രൂട്ട് വൈന്‍; ഈസി റെസിപ്പി

പാകം ചെയ്യേണ്ട വിധം

ആദ്യം കാൽ കപ്പ് പഞ്ചസാര ഒരു പാനിൽ ഇട്ട് അതിലേക്ക് രണ്ട് ടേബിൾ സ്പൂൺ വെള്ളവും ചേർത്ത് കുറഞ്ഞ തീയിൽ ഈ മിശ്രിതം ഇളക്കിയെടുത്ത് കാരമലൈസ് ചെയ്യുക. ഈ മിശ്രിതം ഒരു കേക്ക് ടിന്നിൽ ഒഴിച്ച് നിരത്തണം.

അതിന് ശേഷം ഒരു മിക്സിയുടെ ജാറിൽ രണ്ട് മുട്ട ( മഞ്ഞക്കുരു ഉൾപ്പെടെ), ഒരു കപ്പ് പാല്, അര കപ്പ് കണ്ടൻസ്ഡ് മിൽക്ക്, ഒരു ടീസ്പൂൺ വനില എസൻസ് എന്നിവ അടിക്കണം. ഈ മിശ്രിം നേരത്തെ എടുത്ത കേക്ക് ടിന്നിലേക്ക് തന്നെ കാരമലൈസ്ഡ് പഞ്ചസാരയുടെ മുകളിലായി ഒഴിക്കണം. ഈ പാത്രം അലൂമിനിയം ഫോയിൽ ഉപയോ​ഗിച്ച് മുകൾ ഭാ​ഗം പൊതിഞ്ഞ് 25 മിനിറ്റ് ആവി കയറ്റണം.

ഇത് ചൂടാറിയ ശേഷം മറ്റൊരു പാത്രത്തിലേക്ക് കമിഴ്ത്തണം. ഈ വിഭവം തണുപ്പിച്ചും, തണുപ്പിക്കാതെയും കഴിക്കാം.

Story Highlights: tasty flan recipe

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top